അമേരിക്കയിലെ അതിസമ്പന്നമായ മൾട്ടി-ബില്യൺ ഡോളർ കമ്പനികളുടെ അമരത്ത് ഇന്ന് നിരവധി ഇന്ത്യൻ വംശജരായ സിഇഒമാരാണ് തിളങ്ങുന്നത്. സാങ്കേതിക വിദ്യയിലും ഉല്പാദന മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഈ അഞ്ച് ഇന്ത്യൻ സിഇഓമാരുടെ ആസ്തിവിവരങ്ങൾ അറിയാം

indian origin tech ceos net worth

സുന്ദർ പിച്ചൈ
ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചൈ തമിഴ്നാട്ടിൽ വേരുകളുള്ള ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ ആസ്തിയാകട്ടെ ഏകദേശം 1.5 ബില്യൺ ഡോളറാണ്.

സത്യ നദെല്ല
ഹൈദരാബാദിൽ വളർന്ന മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ലയുടെ ആസ്തി 1.3 ബില്യൺ ഡോളറാണ്.

നികേഷ് അറോറ
സൈബർ സെക്യൂരിറ്റി കമ്പനിയായ പാലോ ആൾട്ടോ നെറ്റ്‌വർക്കിന്റെ തലവനായ നികേഷ് അറോറയുടെ ആസ്തി ഏകദേശം 1.4 ബില്യൺ ഡോളറാണ്.

യാമിനി രംഗൻ
ഹബ്സ്പോട്ടിന്റെ (HubSpot) സിഇഒ ആയി സേവനമനുഷ്ഠിക്കുന്ന യാമിനി രംഗന്റെ ആസ്തി 58.3 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ. യാമിനിയും തമിഴ്നാട്ടിൽ നിന്നാണ്.

രേവതി അദ്വൈതി
പ്രമുഖ നിർമ്മാണ-വിതരണ ശൃംഖല കമ്പനിയായ ഫ്ലെക്സിന്റെ (Flex) സിഇഒ ആയ രേവതി അദ്വൈതിയുടെ ആസ്തി ഏകദേശം 98 മില്യൺ ഡോളറാണ്.

Discover the net worth and career journeys of 5 Indian-origin CEOs ruling the corporate world, from Google’s Sundar Pichai to Flex’s Revathi Advaithi. Explore their impact on global tech and business.

Share.

Comments are closed.

Exit mobile version