എയിംസും അതിവേഗ റെയിൽ പാതയും യഥാര്‍ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക വന്നു. ബിജെപി ദേശീയ അധ്യക്ഷൻ നിബിൻ നവീൻ മാനിഫെസ്റ്റോ പ്രകാശനം ചെയ്തു.

കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും
തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ പുന:സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവും പ്രകടന പത്രികയിലുണ്ട്.
ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് പ്രകടന പത്രിക ബിജെപി ദേശീയ അധ്യക്ഷൻ നിബിൻ നവീൻ പുറത്തിറക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, മേയര്‍ വിവി രാജേഷ്, ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു
BJP unveils its “Developed Kerala” manifesto for the 2026 Assembly Elections. Key promises include AIIMS, Metro Rail for Trivandrum & Kozhikode, and ₹3000 welfare pension.
