ഇറ്റലിയിലെ ഫാക്ടറിയിൽ നിന്ന് പോളണ്ടിലേക്ക് കൊണ്ടുപോവുകയായിരുന്ന 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയതായി നെസ്‌ലെ (Nestle) സ്ഥിരീകരിച്ചു. ഏകദേശം 4,13,000 കിറ്റ്കാറ്റ് ബാറുകളാണ് ട്രക്കിൽ നിന്ന് കവർന്നത്. “എല്ലാവരോടും ഒരു ബ്രേക്ക് എടുക്കാൻ ഞങ്ങൾ പറയാറുണ്ട്, പക്ഷേ മോഷ്ടാക്കൾ അത് അല്പം ഗൗരവമായി എടുത്ത് 12 ടണ്ണുമായി കടന്നുകളഞ്ഞു” എന്നായിരുന്നു കമ്പനിയുടെ രസകരമായ പ്രതികരണം. മോഷണം പോയെങ്കിലും ഈസ്റ്റർ പ്രമാണിച്ച് ചോക്ലേറ്റിന് വിപണിയിൽ ക്ഷാമമുണ്ടാകില്ലെന്നും ഓരോ ബാറിലെയും യൂണിക് കോഡ് ഉപയോഗിച്ച് ഇവ കണ്ടെത്താനാകുമെന്നും കമ്പനി അറിയിച്ചു.

മോഷണ വാർത്ത പുറത്തുവന്നതോടെ ആഗോള ബ്രാൻഡുകൾക്കിടയിൽ തമാശരൂപേണയുള്ള മീമുകളും നിറഞ്ഞു. മൈക്രോസോഫ്റ്റ്, കെഎഫ്‌സി, ഡൊമിനോസ് തുടങ്ങിയ കമ്പനികൾ തമാശരൂപേണ മോഷണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി. കേരള ടൂറിസവും ഈ ട്രെൻഡിൽ പങ്കുചേർന്നു. കേരളത്തിലെ കായലുകളിലോ കടൽതീരത്തോ ഈ ചോക്ലേറ്റ് എത്തിയിട്ടില്ലെന്നും, യഥാർത്ഥ ‘ബ്രേക്ക്’ എടുക്കാൻ കേരളത്തിലേക്ക് വരണമെന്നും കേരള ടൂറിസം കുറിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനും ട്രെൻഡിന്റെ ഭാഗമായി. ഇടവേളകൾ യാത്രയുടെ ഭാഗമല്ല, നവീകരണം നിരന്തരം മുന്നോട്ട് പോകുന്നുവെന്നാണ് KSUM സമൂഹമാധ്യമ പേജിൽ കുറിച്ചത്. ഉപഭോക്താക്കളെ ആകർഷിക്കാൻ തത്സമയ സംഭവങ്ങളെ ബ്രാൻഡുകൾ എത്രത്തോളം സമർത്ഥമായി ഉപയോഗിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ ‘കിറ്റ്കാറ്റ് ഹീസ്റ്റ്’ മീമുകൾ മാറി.e

After 12 tonnes of KitKat bars were stolen in Europe, global brands like Microsoft, KFC, and Kerala Tourism turned the heist into a viral marketing sensation. Discover the funniest memes and how Nestle is tracking the “missing breaks.”

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version