വീണ്ടുമൊരു സ്പാനിഷ് ക്ലബ്ബ് കൂടി സ്വന്തമാക്കാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. ലാ ലിഗ 2ലെ (LaLiga 2) അലികാന്റെ ആസ്ഥാനമായുള്ള സിഡി എൽഡൻസെ (CD Eldense) ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാൻ മെസി ധാരണയിലെത്തിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആദ്യം സ്പാനിഷ് മൂന്നാം ഡിവിഷൻ ക്ലബ്ബായ യുഇ കോർണെല്ലയെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ ഈ നിർണായക ചുവടുവെപ്പ്. പങ്കാളികളുടെ സഹായമില്ലാതെ മെസി ഒറ്റയ്ക്കാണ് ഈ നിക്ഷേപം നടത്തുന്നത് എന്നതും ശ്രദ്ധേയമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Lionel Messi Buys CD Eldense

എന്നാൽ ഇടപാട് പൂർണ്ണമാകാൻ ചില നിയമപരമായ പരിശോധനകളും സാമ്പത്തിക നടപടികളും പൂർത്തിയാകേണ്ടതുണ്ട്. കൂടാതെ സ്പാനിഷ് നാഷണൽ സ്പോർട്സ് കൗൺസിലിന്റെ (CSD) ഔദ്യോഗിക അനുമതിയും ഇതിനായി ലഭിക്കേണ്ടതുണ്ട്. നിലവിൽ ലീഗിൽ തിരിച്ചടികൾ നേരിടുന്ന എൽഡൻസെ ക്ലബ്ബിന്റെ കായികവും ഭരണപരവുമായ സ്ഥിതി മെസിയുടെ വരവോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിക്കൽ പ്രഖ്യപിച്ച മെസ്സി സ്പെയിനിൽ സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഫുട്ബോൾ ബിസിനസ്സ് രംഗത്തെ ഈ പുതിയ ചുവടുവെപ്പ്

Lionel Messi is set to acquire 100% ownership of Spanish LaLiga 2 club CD Eldense, marking his second football club investment in Spain

Share.
Leave A Reply

Exit mobile version