സ്വന്തം കാണികൾക്ക് മുന്നിൽ അവസാനമായി അർജന്റീന ജേഴ്സിയണിഞ്ഞ സൂപ്പർ താരം ലയണൽ മെസ്സി വികാരാധീനനായി. സാംബിയക്കെതിരെ ബ്യൂണസ് ഐറിസിലെ ലാ ബോംബൊനീറ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കവേ താരം കണ്ണീർ തുടയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. 2026 ലോകകപ്പിന് മുന്നോടിയായി സ്വന്തം മണ്ണിൽ നടക്കുന്ന അവസാന മത്സരമായിരുന്നു ഇത്. മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസ്സി, തന്റെ കരിയറിലെ 902ആം ഗോളും അർജന്റീനയ്ക്കായി 116ആം ഗോളുമാണ് കുറിച്ചത്.

മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലോകചാമ്പ്യന്മാരായ അർജന്റീന സാംബിയയെ തകർത്തത്. ജൂലിയൻ അൽവാരസ്, നികോളാസ് ഒട്ടാമെൻഡി, വാലന്റീൻ ബാർകോ എന്നിവർ അർജന്റീനയ്ക്കായി സ്കോർ ചെയ്തപ്പോൾ ഒന്ന് സെൽഫ് ഗോളായിരുന്നു. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കൊപ്പമാണ് അർജന്റീന മത്സരിക്കുക. റെക്കോർഡ് ആറാം ലോകകപ്പിന് ഇറങ്ങുന്ന മെസ്സിയുടെയും സംഘത്തിന്റെയും കിരീടം നിലനിർത്താനുള്ള യാത്രയ്ക്ക് ഈ വലിയ വിജയം ആത്മവിശ്വാസം നൽകും.
Lionel Messi moved to tears during his final home game for Argentina as the world champions defeated Zambia 5-0 at La Bombonera. Messi scored his 902nd career goal in this emotional farewell ahead of the 2026 FIFA World Cup
