ദക്ഷിണാഫ്രിക്കൻ സോഫ്റ്റ് ഡ്രിങ്ക് നിർമ്മാതാക്കളായ ‘ട്വിസ’യെ (Twizza) ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയാക്കി പെപ്‌സികോയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ടിലിംഗ് പങ്കാളികളായ വരുൺ ബിവറേജസ്. ഏകദേശം 900 കോടി രൂപയ്ക്കാണ് വരുൺ ബിവറേജസിന്റെ ദക്ഷിണാഫ്രിക്കൻ ഉപകമ്പനിയായ ബെവ്‌കോ (BevCo) ഈ ഏറ്റെടുക്കൽ നടത്തിയത്. 2025 ഡിസംബറിൽ പ്രഖ്യാപിച്ച ഈ കരാറിന് ആവശ്യമായ എല്ലാ നിയന്ത്രണ ഏജൻസികളുടെയും അംഗീകാരം ലഭിച്ചതോടെയാണ് ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറിയതെന്ന് സ്റ്റാൻഡേർഡ് ബാങ്ക് സ്ഥിരീകരിച്ചു.

ഈ ഏറ്റെടുക്കലിലൂടെ ട്വിസയുടെ കേപ് ടൗൺ, മിഡിൽബർഗ്, കൊമാനി എന്നിവിടങ്ങളിലെ നിർമ്മാണ യൂണിറ്റുകളും ദക്ഷിണാഫ്രിക്കയിലുടനീളമുള്ള വിതരണ ശൃംഖലയും ഇനി വരുൺ ബിവറേജസിന്റെ നിയന്ത്രണത്തിലാകും. 2003ൽ കെൻ ക്ലാർക്ക് സ്ഥാപിച്ച ട്വിസ, കുറഞ്ഞ നിരക്കിലുള്ള കാർബണേറ്റഡ് പാനീയങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും പേരു കേട്ട കമ്പനിയാണ്. ആഫ്രിക്കൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ട്വിസയുടെ സ്ഥാപക കുടുംബത്തിന് കമ്പനിയിലുള്ള ഉടമസ്ഥാവകാശം അവസാനിക്കുകയും ബിസിനസ് പൂർണ്ണമായും വരുൺ ബിവറേജസിന്റെ ഭാഗമാവുകയും ചെയ്തു.

Varun Beverages, through its subsidiary BevCo, has officially completed the ₹900 crore acquisition of South African soft drink maker Twizza. This strategic move strengthens its presence in the African beverage market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version