നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലൂടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രതിരിക്കുന്ന ആദ്യ വനിതയാകാൻ ഒരുങ്ങുകയാണ് മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്. 50 വർഷങ്ങൾക്ക് മുമ്പ് നടന്ന അപ്പോളോ ദൗത്യങ്ങളിൽ പങ്കെടുത്ത 24 പേരും പുരുഷന്മാരായിരുന്നു. ഈ ചരിത്രമാണ് ഏപ്രിലിൽ നടക്കാനിരിക്കുന്ന 10 ദിവസത്തെ ദൗത്യത്തിലൂടെ തിരുത്തപ്പെടുന്നത്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം (328 ദിവസം) ചിലവഴിച്ച വനിത എന്ന റെക്കോർഡും നേരത്തെ ക്രിസ്റ്റീന സ്വന്തമാക്കിയിരുന്നു.

Christina Koch Artemis II Moon Mission

വെറുമൊരു വനിതാ പ്രാതിനിധ്യം എന്നതിലുപരി ക്രിസ്റ്റീനയുടെ കഴിവും അനുഭവപരിചയവുമാണ് അവരെ ഈ ദൗത്യത്തിലേക്ക് എത്തിച്ചതെന്ന് നാസ അധികൃതർ വ്യക്തമാക്കി. പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് വലിയ പ്രചോദനമാകും ഈ നേട്ടമെന്ന് മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സൺ അഭിപ്രായപ്പെട്ടു. ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന ഈ ദൗത്യം, ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിനും ചൊവ്വാ ദൗത്യങ്ങൾക്കും മുന്നോടിയായുള്ള നിർണ്ണായക ചുവടുവെയ്പ്പാണ്.

NASA astronaut Christina Koch is set to make history as the first woman to fly to the moon’s orbit in the upcoming Artemis II mission. Learn about this milestone in human space exploration

Share.

Comments are closed.

Exit mobile version