ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമുണ്ടെന്നും ഉടൻ ബുക്ക് ചെയ്തില്ലെങ്കിൽ കണക്ഷൻ റദ്ദാകുമെന്നും കാണിച്ചുള്ള വ്യാജ സന്ദേശങ്ങൾ വഴി രാജ്യത്ത് തട്ടിപ്പുകൾ വ്യാപകമാകുന്നു. വാട്സാപ്പ്, എസ്എംഎസ് എന്നിവ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും ഒടിപിയും കൈക്കലാക്കി പണം തട്ടുന്നതാണ് ഇവരുടെ രീതി. കുറഞ്ഞ നിരക്കിൽ സിലിണ്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് ക്യുആർ കോഡുകൾ സ്കാൻ ചെയ്യിച്ചും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ‘സൈബർ ദോസ്ത്’ (CyberDost) വ്യക്തമാക്കി.
ഔദ്യോഗിക ആപ്പുകളോ വെബ്സൈറ്റുകളോ വഴി മാത്രം ബുക്കിംഗ് നടത്താൻ അധികൃതർ നിർദ്ദേശിച്ചു. അപരിചിതമായ ലിങ്കുകളിലോ എപികെ ഫയലുകളിലോ ക്ലിക്ക് ചെയ്യരുത്. ഗ്യാസ് ഏജൻസികൾ ഒരിക്കലും ഫോണിലൂടെ ഒടിപിയോ പിൻ നമ്പറോ ആവശ്യപ്പെടില്ലെന്ന് ഉപഭോക്താക്കൾ ഓർക്കണം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ടോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്.
The Indian Cyber Crime Coordination Centre (I4C) has issued an alert regarding widespread LPG booking scams. Learn how to identify fake messages, protect your bank details, and report fraud via the 1930 helpline
