സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതി RIB യില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളി പ്രവാസികള്‍. 2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം എന്‍ആര്‍ഐ  റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതി നിക്ഷേപങ്ങള്‍ 3.24 ലക്ഷം കോടി രൂപയായിരുന്നു. 92,326.10 കോടി രൂപയുടെ നിക്ഷേപവുമായി ഫെഡറല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ വിഹിതം നേടിയത്.

പ്രവാസികളില്‍ നിന്ന് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനായി  എസ്.ബി.ഐ  1998 ആഗസ്റ്റ് 5-ന് ആരംഭിച്ച പദ്ധതിയാണ് റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് (RIB). പോഖ്‌റാൻ ആണവ പരീക്ഷണങ്ങളെത്തുടർന്ന് ഇന്ത്യ നേരിട്ട സാമ്പത്തിക ഉപരോധങ്ങളും പ്രതിസന്ധികളും മറികടക്കാനാണ് ഈ പദ്ധതി കൊണ്ടുവന്നത്.
 വിദേശനാണ്യ ശേഖരം വർദ്ധിപ്പിക്കുക, രാജ്യത്തിന്റെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് ഫണ്ട് കണ്ടെത്തുക എന്നിവ ലക്ഷ്യമിട്ട പദ്ധതിയിലൂടെ ഏകദേശം 4.2 ബില്യൺ ഡോളർ സമാഹരിക്കാൻ സാധിച്ചു

ഏകദേശം 30 വർഷത്തിന് ശേഷമാണ്  മലയാളി പ്രവാസികള്‍ ഒരു പ്രധാന വിദേശ കറന്‍സി നിക്ഷേപ പദ്ധതിയില്‍ മുന്നിലെത്തുന്നത്. പദ്ധതിയിലെ  നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ നിന്നാണ്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക വിദേശ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്)  FCNR (B) നിക്ഷേപ പദ്ധതിയിലാണ് പ്രവാസി മലയാളികളില്‍ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ വലിയ താത്പര്യം കാണിക്കുന്നത്. ബാങ്കുകള്‍ ആകര്‍ഷകമായ ഡോളര്‍ നിക്ഷേപ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പ്രവാസികളെ പദ്ധതിയിലേക്ക് അടുപ്പിക്കാന്‍ കാരണമായത്.

 സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്  റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതി പ്രകാരം   92,326.10 കോടി രൂപ നിക്ഷേപത്തോടെ ഫെഡറൽ ബാങ്ക് ഒന്നാം സ്ഥാനത്തും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 84,966.67 കോടി രൂപയുടെ നിക്ഷേപവുമായി രണ്ടാം സ്ഥാനത്തും, സൗത്ത് ഇന്ത്യന്‍ ബാങ്ക് – 31,947.18 കോടി രൂപ , കാനറ ബാങ്ക്  – 23,351.92 കോടി രൂപ, സിഎസ്ബി ബാങ്ക് – 5,431.74 കോടി രൂപ എന്നിങ്ങനെ തൊട്ടു പിന്നാലെയുമുണ്ട്.

Kerala’s NRI deposits reached ₹3.24 lakh crore as of March 31, 2026, led by Gulf Malayalis. Federal Bank topped the list, followed by SBI, highlighting the strong contribution of overseas Keralites to Kerala’s banking sector.

Share.
Leave A Reply

Exit mobile version