ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും കുഞ്ഞുങ്ങളുടെ പരിപാലനത്തിൽ പിതാക്കന്മാർക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന പറ്റേർണിറ്റി ലീവ് നയങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമായി വേൾഡ് പോപ്പുലേഷൻ റിവ്യൂ 2026. പട്ടികയിൽ നോർഡിക് രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്. സ്വീഡൻ മാതാപിതാക്കൾക്കായി ആകെ 480 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുമ്പോൾ, ഐസ്ലാൻഡ് കുറഞ്ഞത് 180 ദിവസത്തെ അവധി വാഗ്ദാനം ചെയ്യുന്നു. ഡെന്മാർക്കിൽ ഓരോ രക്ഷിതാവിനും 24 ആഴ്ച വരെയും, നോർവേയിൽ ആകെ 12 മാസത്തെ അവധിയുമാണ് അനുവദിക്കുന്നത്. ഫിൻലാൻഡ് 160 ദിവസത്തെ അവധി നൽകുമ്പോൾ, ഇതിൽ 63 ദിവസം വരെ ആവശ്യമെങ്കിൽ മറ്റ് രക്ഷിതാവിന് കൈമാറാനും സൗകര്യമൊരുക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളായ സ്പെയിനിൽ 112 ദിവസവും നെതർലാൻഡ്സിൽ 42 ദിവസവുമാണ് പറ്റേർണിറ്റി ലീവ്. ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാൻ എട്ട് ആഴ്ചയ്ക്കുള്ളിൽ 28 ദിവസത്തെ അവധിയും, കൂടാതെ ശമ്പളത്തിന്റെ 67 ശതമാനം വരെ സർക്കാർ ആനുകൂല്യമായി നൽകിക്കൊണ്ട് ഒരു വർഷം വരെ നീളുന്ന ചൈൽഡ് കെയർ ലീവും നൽകുന്നു. എന്നാൽ ഇന്ത്യയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 15 ദിവസത്തെ പറ്റേർണിറ്റി ലീവിനു മാത്രമേ അർഹതയുള്ളൂ. സ്വകാര്യ മേഖലയിൽ ഏകീകൃത നിയമങ്ങൾ ഇല്ലാത്തതിനാൽ സൊമാറ്റോ, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ചില കമ്പനികൾ സ്വന്തം നിലയിൽ അവധി നൽകുമ്പോൾ മറ്റ് പല സ്ഥാപനങ്ങളിലും ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
Explore the world’s best paternity leave policies in 2026. While Sweden and Norway lead with extensive paid leave, see how India’s 15-day policy for government employees compares to the global standard for new fathers
