റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായി രാജ്യവ്യാപകമായി പുതിയ അണ്ടർപാസുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നു. ജനങ്ങൾ നിത്യേന ട്രാക്കുകൾ മുറിച്ചുകടക്കേണ്ടി വരുന്ന ഇടങ്ങളിലാണ് ഇവ നിർമ്മിക്കുക. കേവലം 12 മണിക്കൂർ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാവുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, മറ്റ് ജോലി സംബന്ധമായ ഉപകരണങ്ങൾ എന്നിവയുമായി ജനങ്ങൾക്ക് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലായിരിക്കും ഇവയുടെ രൂപകല്പന.

Railway Underpass Construction

നിർമ്മാണം എങ്ങനെ?
അണ്ടർപാസിനാവശ്യമായ കോൺക്രീറ്റ് ഘടനകൾ (Pre-fabricated structures) മുൻകൂട്ടി നിർമ്മിച്ച ശേഷം ഇൻസ്റ്റാൾ ചെയ്യേണ്ട സ്ഥലത്ത് എത്തിക്കും. തുടർന്ന് നിശ്ചിത സമയത്തേക്ക് ട്രെയിൻ ഗതാഗതം നിയന്ത്രിച്ചുകൊണ്ട് ട്രാക്ക് മുറിച്ച് ഈ ഘടനകൾ സ്ഥാപിക്കും. 12 മണിക്കൂറിനുള്ളിൽ തന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനും അണ്ടർപാസ് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനും സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. മഴവെള്ളം കെട്ടിക്കിടക്കാത്ത തരത്തിൽ അത്യാധുനികമായ ഡിസൈനിലായിരിക്കും ഇവ നിർമ്മിക്കുക. അടുത്ത 5-6 വർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Indian Railways to build rapid underpasses across the country in just 12 hours using pre-fabricated technology to prevent track accidents and ensure safe pedestrian crossing

Share.

Comments are closed.

Exit mobile version