ദുബായ് രാജകുടുംബാംഗങ്ങൾ തുമ്മുന്നതും തിരിയുന്നതുമെല്ലാം വാർത്തയാകാറുണ്ട്. അപ്പോൾപ്പിന്നെ ഒരു രാജകുമാരി തന്റെ പേര് മാറ്റിയാലോ? അത് ആഗോളതലത്തിൽ തന്നെ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളായ ഷെയ്ഖ മെഹ്‌റയാണ് ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ ഐഡി എക്സ്ടിയാന (‘Xtianna’) എന്ന് മാറ്റിയിരിക്കുന്നത്.

പേര് മാറ്റി ഷെയ്ഖ മെഹ്‌റ| Dubai princess Sheikha Mahra redefines herself as ‘Xtianna’

മെഹ്‌റയുടെ മാതാവ് ഗ്രീക്കുകാരിയായതിനാൽ അവർക്ക് ‘ക്രിസ്റ്റീന’ (Christina) എന്നൊരു പേരുണ്ട്. ഇതിന്റെ പരിഷ്കരിച്ച രൂപമാണ് പുതിയ പേരെങ്കിലും, ഇതിലെ ‘X’ മുൻഭർത്താവിനെ (Ex) സൂചിപ്പിക്കുന്നതാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. 2024ൽ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വിവാഹബന്ധം വേർപെടുത്തിയ മെഹ്‌റ, അതിനുപിന്നാലെ ‘ഡിവോഴ്സ്’ (Divorce) എന്ന പേരിൽ ഒരു പെർഫ്യൂം ബ്രാൻഡും പുറത്തിറക്കിയിരുന്നു. തകർന്നുപോയ ബന്ധത്തെ ശാക്തീകരണത്തിന്റെ അടയാളമാക്കി മാറ്റിക്കൊണ്ട് തന്റെ സ്വത്വം പുനർനിർമ്മിക്കുകയാണ് രാജകുമാരി. 

Share.

Comments are closed.

Exit mobile version