5 കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകൾ (Free Trade LPG) വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഇനി എളുപ്പത്തിൽ സ്വന്തമാക്കാം. അഡ്രസ് പ്രൂഫ് ഇല്ലാതെ തന്നെ സിലിണ്ടർ വാങ്ങാൻ അനുവദിക്കുന്ന പുതിയ പരിഷ്കാരം കേന്ദ്ര പെട്രോളിയം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്നുണ്ടായ ഇന്ധന വിതരണത്തിലെ അനിശ്ചിതത്വം കണക്കിലെടുത്താണ്, താമസം മാറുന്നവർക്കും അതിഥി തൊഴിലാളികൾക്കും വലിയ ആശ്വാസമാകുന്ന ഈ തീരുമാനം സർക്കാർ കൈക്കൊണ്ടത്.

5kg LPG cylinder without address proof

ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ വോട്ടർ ഐഡി തുടങ്ങിയ ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ രേഖ ഹാജരാക്കിയാൽ അംഗീകൃത വിതരണക്കാരിൽ നിന്ന് നേരിട്ട് സിലിണ്ടറുകൾ വാങ്ങാവുന്നതാണ്. വിതരണ കേന്ദ്രങ്ങളിൽ സിലിണ്ടർ ക്ഷാമമില്ലെന്ന് ഉറപ്പുവരുത്തിയ സർക്കാർ, പൂഴ്ത്തിവെപ്പ് തടയാനായി പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. വീടുകൾക്കും ആശുപത്രികൾക്കും ഗ്യാസ് വിതരണത്തിൽ മുൻഗണന നൽകുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് (Commercial LPG) നിലവിൽ 70% നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Buying a 5kg LPG cylinder is now easier. The Central Government has removed the address proof requirement. Simply provide a government ID to purchase from authorized distributors. Learn more about the new rules

Share.

Comments are closed.

Exit mobile version