തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും വികസന പ്രവർത്തനങ്ങൾക്കായി 18 കോടി രൂപയുടെ സഹായവുമായി അനന്ത് അംബാനി. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കിഴക്കേ ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനായി 12 കോടി രൂപയും രണ്ട് ക്ഷേത്രങ്ങൾക്കുമായി 6 കോടി രൂപയുടെ ധനസഹായവുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ക്ഷേത്ര സന്ദർശനത്തിനിടെയാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായത്.

anant ambani kerala temple donation

രാജരാജേശ്വര ക്ഷേത്രത്തിന് പുതുജീവൻ
തകർന്നു കിടക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം അതിന്റെ പുരാതന ശൈലിയിൽ തന്നെ പുനർനിർമ്മിക്കുമെന്ന് അനന്ത് അംബാനി ഉറപ്പുനൽകി. ഇതിനായി 12 കോടി രൂപ അദ്ദേഹം മാറ്റിവെച്ചു. കൂടാതെ, നിലവിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയുടെ ചെക്ക് അദ്ദേഹം ക്ഷേത്ര അധികൃതർക്ക് കൈമാറി.

ഗുരുവായൂരിലെ ആനകൾക്കായി ‘വൻതാര’ മാതൃകയിൽ പരിചരണം
ഗുരുവായൂർ ക്ഷേത്ര ട്രസ്റ്റിന് 3 കോടി രൂപ നൽകിയതിന് പുറമെ, ക്ഷേത്രത്തിലെ ആനകളുടെ ക്ഷേമത്തിനായി ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ സ്വപ്ന പദ്ധതിയായ ‘വൻതാര’ മാതൃകയിൽ ആനകൾക്കായി പ്രത്യേക ആശുപത്രി, ചെയിൻ ഫ്രീ ഷെൽട്ടർ, ശാസ്ത്രീയമായ പരിചരണ രീതികൾ എന്നിവ നടപ്പിലാക്കാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു. 

Anant Ambani announces ₹18 crore for the restoration of Taliparamba Rajarajeshwara Temple and Guruvayur Temple, including a Vantara-style care center for elephants.

Share.

Comments are closed.

Exit mobile version