കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കമ്മ്യൂണിക്കേഷൻ സിസ്റ്റം നിർമ്മിക്കുന്നതിനുള്ള 91.6 കോടി രൂപയുടെ കരാർ സീമെൻസ് ലിമിറ്റഡിന് നൽകി. ഇതുസംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും സീമെൻസും തമ്മിലുള്ള കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു.

Kochi Metro Phase 2 Siemens Contract

മെട്രോയുടെ രണ്ടാം ഘട്ട കോറിഡോറിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട സിസ്റ്റം പാക്കേജുകളിൽ ഒന്നാണിത്. യാത്രാ വിവരങ്ങൾ നൽകുന്ന ഡിജിറ്റൽ ഡിസ്പ്ലേകൾ, സി.സി.ടി.വി നിരീക്ഷണം, ഫൈബർ-ഓപ്റ്റിക് കണക്റ്റിവിറ്റി എന്നിവ ഈ കരാറിൽ ഉൾപ്പെടുന്നു.

അടിയന്തര ഘട്ടങ്ങളിലെ ആശയവിനിമയ സൗകര്യങ്ങൾ, ആക്സസ് കൺട്രോൾ സിസ്റ്റങ്ങൾ, സൈബർ സുരക്ഷാ മുൻകരുതലുകൾ എന്നിവയും ഇതിന്റെ ഭാഗമായി സ്ഥാപിക്കും. കെ.എം.ആർ.എൽ ചീഫ് എൻജിനീയർ ടി.സി. ജോൺസൺ , സീമെൻസ് പ്രതിനിധികളായ അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

KMRL awards a ₹91.6 crore contract to Siemens Ltd for Kochi Metro Phase II communication systems, including CCTV, passenger displays, and cyber security

Share.
Leave A Reply

Exit mobile version