യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് എത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചു. ദുബായിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിച്ചേർന്നത്. ഒരു മണിക്കൂർ സമയം കൊണ്ട് ഇരു എമിറേറ്റുകൾക്കുമിടയിൽ സുഗമമായ യാത്രയൊരുക്കാൻ ഈ റെയിൽ സർവീസിന് സാധിക്കും.

Etihad Rail passenger service

ആദ്യ സർവീസ് രാവിലെ 6.14ന് ദുബായ് അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.18ന് അബുദാബിയിലെത്തി. മടക്ക സർവീസ് അബുദാബിയിൽ നിന്ന് രാവിലെ 7.43ന് പുറപ്പെട്ട് 8.47ന് തിരിച്ചെത്തി. നിലവിൽ ദിവസവും പത്ത് സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓൺലൈനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായ്–അബുദാബി റൂട്ടിൽ കംഫർട്ട് ക്ലാസ് ടിക്കറ്റിന്റെ നിരക്ക് 39 ദിർഹത്തിൽ നിന്നാണ് ആരംഭിക്കുന്നത്. വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴി നേരിട്ടും ടിക്കറ്റ് എടുക്കാം.

യാത്രക്കാരുമായി എത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ഓട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ യുഎഇയിലെ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ ആദ്യഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. 2021-ൽ യുഎഇ പ്രഖ്യാപിച്ച ‘പ്രൊജക്ട്സ് ഓഫ് ദി ഫിഫ്റ്റി’യുടെ ഭാഗമായുള്ള നാഷണൽ റെയിൽവേ പ്രോഗ്രാമിന്റെ വിഷൻ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയുന്നതിന് മുൻപ് തന്നെ പാസഞ്ചർ സർവീസ് യാഥാർത്ഥ്യമായിരിക്കുകയാണ്.

Etihad Rail has officially launched its first passenger train service, connecting Dubai and Abu Dhabi in just one hour. Learn about ticket prices, train schedules, and station details.

Share.
Leave A Reply

Exit mobile version