സിലിക്കൺ വാലിയിലെ കോളേജ് ഡ്രോപ്പ് ഔട്ട്സ് ശതകോടീശ്വരന്മാരാകുന്ന കഥകളിൽ പുതിയ ചരിത്രമെഴുതി ഇന്ത്യൻ വംശജരായ സൂര്യ മിധയും ആദർശ് ഹിരേമത്തും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘സെൽഫ് മെയ്ഡ്’ ശതകോടീശ്വരന്മാരായി. വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഇവർ തങ്ങളുടെ സുഹൃത്തായ ബ്രണ്ടൻ ഫൂഡിയുമായി ചേർന്ന് സ്ഥാപിച്ച ‘മെർക്കർ’ (Mercor) എന്ന കമ്പനിയുടെ മൂല്യം 10 ബില്യൺ ഡോളറിലെത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്.

World's youngest self-made billionaires Mercor

ഇതോടെ മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗ് ശതകോടീശ്വരനായ പ്രായത്തെപ്പോലും മറികടന്നാണ് ഈ യുവാക്കൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികളുടെ കഴിവ് കൃത്യമായി വിലയിരുത്തുന്ന മെർക്കർ, പരമ്പരാഗത നിയമന രീതികളെ അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ അമേരിക്കൻ കമ്പനികളുമായി ബന്ധിപ്പിച്ചുകൊണ്ട് തുടങ്ങിയ ഇവരുടെ സംരംഭം നിലവിൽ ടെക് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

Surya Midha and Adarsh Hiremath, founders of AI startup Mercor, have made history as the world’s youngest self-made billionaires, surpassing records set by Mark Zuckerberg.

Share.

Comments are closed.

Exit mobile version