100 ഇലക്ട്രിക് ബസുകൾ മൗറീഷ്യസിന് കൈമാറി ഇന്ത്യ. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സുസ്ഥിര ഗതാഗത സഹകരണത്തിന്റെ ഭാഗമായാണ് നീക്കം. ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള സ്വിച്ച് മൊബിലിറ്റിയാണ് അത്യാധുനിക ബസുകൾ നിർമ്മിച്ച് നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മൗറീഷ്യസ് പ്രധാനമന്ത്രി നവിൻചന്ദ്ര രാംഗൂലമിന് ബസുകൾ ഔദ്യോഗികമായി കൈമാറി.

ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രിക് ബസുകളുടെ ഏറ്റവും വലിയ കയറ്റുമതിയായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. 45 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ബസുകളിൽ തത്സമയ നിരീക്ഷണത്തിനായുള്ള ടെലിമാറ്റിക്സ് സംവിധാനവും വേഗത്തിലുള്ള ചാർജിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൗറീഷ്യസിലെ പൊതുഗതാഗത മേഖലയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതി വലിയ സഹായമാകും.
India marks its largest electric bus export by delivering 100 Switch Mobility EVs to Mauritius. External Affairs Minister S. Jaishankar officially handed over the fleet to boost sustainable public transport in Mauritius.