പാകിസ്ഥാൻ തന്ത്രപ്രധാനമായ മിസൈൽ പരീക്ഷണത്തിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ, അത്യാധുനിക മിസൈൽ ട്രാക്കിംഗ് കപ്പലായ ഐഎൻഎസ് ധ്രുവിനെ ഇന്ത്യ അറബിക്കടലിൽ വിന്യസിച്ചു. ഏപ്രിൽ 14, 15 തീയതികളിൽ കറാച്ചി, ഗ്വാദർ തീരങ്ങൾക്ക് സമീപം സമുദ്രപരിധി അടച്ചിട്ട് മിസൈൽ പരീക്ഷണം നടത്തുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.

INS Dhruv monitors Pakistan missile test

എന്നാൽ പരീക്ഷണം തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പ് തന്നെ ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ കപ്പൽ ഈ മേഖലയിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം രൂക്ഷമാക്കിയിരിക്കുകയാണ്. വിക്ഷേപിക്കപ്പെടുന്ന മിസൈലിന്റെ വേഗത, സഞ്ചാരപഥം, സാങ്കേതിക വിവരങ്ങൾ എന്നിവ പിടിച്ചെടുക്കാൻ ശേഷിയുള്ള ഐഎൻഎസ് ധ്രുവിന്റെ സാന്നിധ്യം പാകിസ്ഥാൻ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയുടെ ഈ നീക്കമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

The Indian Navy has deployed its advanced missile-tracking ship, INS Dhruv, in the Arabian Sea to monitor Pakistan’s upcoming missile tests scheduled for April 14-15 near the Karachi coast

Share.

Comments are closed.

Exit mobile version