ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീങ്ങിയതിനുശേഷം അവിടെനിന്നും പുറപ്പെട്ട ആദ്യ ഇന്ത്യൻ കപ്പലായ ‘ജഗ് വിക്രം’ 20,400 മെട്രിക് ടൺ എൽപിജിയുമായി ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തി. അമേരിക്കയും ഇറാനും തമ്മിൽ 14 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഈ സമുദ്രപാത വഴി ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ ചരക്കുകപ്പലാണിത്.

കഴിഞ്ഞ ദിവസം രാത്രി കണ്ട്ലയിലെ ഒന്നാം നമ്പർ ഓയിൽ ജെട്ടിയിൽ അടുത്ത കപ്പലിലെ ഗ്യാസ് ഇറക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ എൽപിജി വിതരണ ശൃംഖല ശക്തമാക്കാൻ ഈ ചരക്ക് കൈമാറ്റം സഹായിക്കുമെന്നും നിലവിൽ മറ്റ് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷാ ഭീഷണികളില്ലെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി 15 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Following a 14-day US-Iran ceasefire, the Indian-flagged vessel ‘Jag Vikram’ has arrived at Kandla Port with 20,400 metric tonnes of LPG. This marks the first major energy shipment through the Strait of Hormuz after recent disruptions.
