മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി സ്വന്തമാക്കി ഗൗതം അദാനി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 92.6 ബില്യൺ ഡോളർ ആസ്തിയോടെ അദാനി ഏഷ്യയിൽ ഒന്നാമതും ആഗോളതലത്തിൽ 19ആം സ്ഥാനത്തുമെത്തി. ഏറെക്കാലമായി ഏഷ്യൻ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മുകേഷ് അംബാനി 90.8 ബില്യൺ ഡോളർ ആസ്തിയോടെ ലോകസമ്പന്നരുടെ പട്ടികയിൽ 20ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരികളുടെ മികച്ച പ്രകടനമാണ് ഗൗതം അദാനിയുടെ സമ്പത്തിൽ ഈ വർഷം 8.1 ബില്യൺ ഡോളറിന്റെ വർധനയുണ്ടാക്കാൻ സഹായിച്ചത്.

Gautam Adani Asia's Richest Person April

അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ആസ്തിയിൽ ഈ വർഷം 16.9 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇരുവർക്കുമിടയിലെ റാങ്കിംഗിൽ ഈ മാറ്റമുണ്ടാക്കിയത്. ആഗോളതലത്തിൽ ഇലോൺ മസ്ക് 656 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ലാറി പേജ് രണ്ടാമതാണ്. ലോകത്തിലെ മുൻനിര ശതകോടീശ്വരന്മാരായ ബെർണാഡ് അർനോൾട്ട്, ബിൽ ഗേറ്റ്‌സ് എന്നിവരുൾപ്പെടെയുള്ള പല പ്രമുഖർക്കും ഈ വർഷം സമ്പത്തിൽ ഇടിവ് സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

With a net worth of $92.6 billion, Gautam Adani has surpassed Mukesh Ambani to reclaim the title of Asia’s richest person. Discover the latest rankings from the Bloomberg Billionaires Index and the surge in Adani Group stocks

Share.

Comments are closed.

Exit mobile version