ലഡാക്കിലെ ആപ്രിക്കോട്ട് കർഷകർക്ക് വലിയ വിപണന സാധ്യതകൾ തുറന്നുനൽകി റീട്ടെയിൽ ഗ്രൂപ്പായ ലുലു ഇന്റർനാഷണൽ. സീസണിൽ ഏകദേശം 1,000 മെട്രിക് ടൺ ആപ്രിക്കോട്ട് അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യാനായി ലഡാക്ക് ഭരണകൂടം ലുലു ഇന്റർനാഷണലുമായി ധാരണാപത്രം ഒപ്പുവെച്ചു.

Ladakh apricot export Lulu Group MoU

ലഡാക്കിന്റെ തനതായ ‘രക്ത്സെ കർപോ’, ‘ഹൽമാൻ’ ഇനങ്ങളിൽപ്പെട്ട ആപ്രിക്കോട്ടുകൾ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടത്. കരാർ പ്രകാരം കർഷകരിൽ നിന്ന് നേരിട്ട് ആപ്രിക്കോട്ട് സംഭരിക്കുന്ന ലുലു ഗ്രൂപ്പ്, അവയുടെ സംസ്കരണം, പാക്കിംഗ്, ഗതാഗതം, വിപണനം തുടങ്ങിയ എല്ലാ ചുമതലകളും വഹിക്കും.

കർഷകർക്ക് മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ലഡാക്കിലെ ആപ്പിളുകളും വരുംദിവസങ്ങളിൽ കയറ്റുമതി ചെയ്യാൻ പദ്ധതിയുണ്ടെന്നും ലഡാക്കി ഉൽപ്പന്നങ്ങൾക്കായി പ്രത്യേക ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും ഗവർണർ അറിയിച്ചു. ലഡാക്കിന്റെ കാർഷിക മേഖലയ്ക്ക് വലിയ സാമ്പത്തിക ഉണർവ് നൽകുന്ന ഈ നീക്കം ആഗോള വിപണിയിൽ മേഖലയുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ സഹായിക്കും.

Ladakh signs a historic MoU with Lulu International to export 1,000 metric tons of apricots annually. Explore how ‘Raktsey Karpo’ and ‘Halman’ varieties are reaching global markets.

Share.

Comments are closed.

Exit mobile version