കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ ഇന്ത്യ, 2030-ഓടെ 7.3 ട്രില്യൺ ഡോളർ GDP-യുമായി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ഈ മഹാപ്രയാണത്തിന്റെ നട്ടെല്ലെന്താണ്? ഇന്ത്യയിലെ വൻകിട കോർപ്പറേറ്റ് ഗ്രൂപ്പുകളാണ്. മക്കിൻസി ആൻഡ് കമ്പനി (McKinsey & Co) അടുത്തിടെ പുറത്തുവിട്ട “Conglomerate 3.0” എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത് പോലെ, രാജ്യത്തിന്റെ വളർച്ചയുടെ ചുവടുപിടിച്ച്, വൈവിധ്യവൽക്കരണത്തിലൂടെയും ലോകമാകെയുള്ള വിപുലീകരണത്തിലൂടെയും ടാറ്റ, റിലയൻസ്, അദാനി, എൽ ആന്റ് ടി, ബിർള, മഹീന്ദ്ര തുടങ്ങിയ ഗ്രൂപ്പുകൾ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ത്യയെ ക്ഷീണിപ്പിക്കാൻ ഈ കോർപ്പറേറ്റുകളെ താറടിച്ചാൽ മതി! ഇന്ത്യയെ പിടിച്ചുകെട്ടാൻ നമ്മുടെ കോർപ്പറേറ്റുകളെ മാനം കെടുത്തിയാൽ മതി! അതിന് ഏത് അടവും രാജ്യത്തിന്റെ ശത്രുക്കൾ എടുക്കാം. രാജ്യമാകെ കോർപ്പറേറ്റുകളെ വെറുക്കാൻ കെൽപ്പുള്ള എല്ലാ കളികളും അവർ കളിക്കും! നാസിക്കിലെ TCS-ൽ ഇപ്പോൾ നടത്തുന്ന കളിപോലെ. കാരണം ടാറ്റ ഇന്ത്യയുടെ ജീവവായുവാണ്. ടാറ്റയെ അവമതിക്കാൻ ഏത് വഴിയും തരംപോലെ നോക്കും..ലക്ഷ്യം തകർക്കലാണ്. തോഷിബയെ തകർത്ത് ജപ്പാനെ ഇലക്ട്രോണിക് വിപ്ലവത്തിൽ നിന്ന് പുറത്താക്കിയ പോലെ, ശത്രുക്കൾക്ക് ഇന്ത്യൻ കോർപ്പറേറ്റുകൾ ലക്ഷ്യ സ്ഥാനങ്ങളാണ്.

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) കേവലം ഒരു ഐടി കമ്പനിയല്ല ഇന്ന്, മറിച്ച് ആഗോളതലത്തിൽ ഇന്ത്യയുടെ ടെക്നോളജി കരുത്ത് അടയാളപ്പെടുത്തുന്ന ഒരു ‘ജയന്റ്’ തന്നെയാണ്. 2026 ഏപ്രിലിലെ ഫിനാൻഷ്യൽ റിപ്പോർട്ട് പ്രകാരം ടിസിഎസിന്റെ വാല്യു ഏകദേശം ₹2.67 ലക്ഷം കോടി രൂപയാണ്. ടിസിഎസിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് കയറ്റുമതിയിൽ നിന്നാണ്. ഇതിൽ 50 ശതമാനത്തോളം വരുമാനവും വരുന്നത് അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും. അമേരിക്കൻ ഐടി കമ്പനികൾക്ക് ടിസിഎസ് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കാരണം മുമ്പ് വൻകിട അമേരിക്കൻ കമ്പനികൾ മാത്രം ചെയ്തിരുന്ന ‘ഹൈ-എൻഡ്’ കൺസൾട്ടിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് ജോലികൾ ഇന്ന് ടിസിഎസ് ഏറ്റെടുക്കുന്നു. Cost-Effective ആയി കൂടുതൽ കാര്യക്ഷമമായി സർവ്വീസ് നൽകുന്നത് വഴി Aഅമേരിക്കൻ കമ്പനികളുടെ Market Share ടിസിഎസ് കവരുന്നുണ്ട്. 2026-ലെ റിപ്പോർട്ടുകൾ പ്രകാരം ‘Newsweek’ മാഗസിൻ അമേരിക്കയിലെ ഏറ്റവും വിശ്വസനീയമായ ഐടി സർവീസ് കമ്പനിയായി തിരഞ്ഞെടുത്തത് ടിസിഎസിനെയാണ്. ഒരു ഇന്ത്യൻ കമ്പനി അമേരിക്കൻ മണ്ണിൽ പോയി അവിടുത്തെ കമ്പനികളെക്കാൾ വലിയ വിശ്വാസ്യത നേടുന്നത് അവർക്ക് സുഖിക്കുമോ? TCS-ൽ ഇപ്പോൾ നടക്കുന്നവയുമായി ഈ പറഞ്ഞതിന് ബന്ധമുണ്ടാകണം എന്നല്ല, ചാൻസ് കൂടുതലാണ് എന്നാണ് പറഞ്ഞുവരുന്നത്. ടിസിഎസ്സ് മാത്രമല്ല, നമ്മുടെ കോർപ്പറേറ്റുകളെല്ലാം അതീവ ശ്രദ്ധ പുലർത്തേണ്ട കാലമാണിത്. കാരണം, കഴിഞ്ഞ 10-12 വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ തലയെടുപ്പുള്ള കോർപ്പറേറ്റ് ഗ്രൂപ്പുകൾ രാജ്യമാകെ വരുത്തിയ മാറ്റങ്ങൾ കേവലം കെട്ടിടങ്ങളിലോ ഫാക്ടറികളിലോ ഒതുങ്ങുന്നതല്ല. സാധാരണക്കാരന്റെ ജീവിതത്തെയും രാജ്യത്തിന്റെ സുരക്ഷയെയും പൊതിഞ്ഞ് പിടിച്ചിരിക്കുന്ന “തൊട്ടറിയാവുന്ന” നേർസാക്ഷ്യങ്ങളാണ്.

നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ ഉണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങൾ കൂടുതൽ ദുരൂഹമാണ്. അതിന്റെ സംശയാസ്പദമായ വശം എന്തെന്നാൽ ജാതി, മതം, ലൈംഗികാരോപണം എന്നിവ കലർത്തി ടാറ്റ ഗ്രൂപ്പിന്റെ ‘Ethical Branding’ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു.
ലക്ഷ്യം, ലോകത്തെ ഏറ്റവും വലിയ ഐടി സേവനദാതാക്കളായ ടാറ്റയുടെ വിശ്വാസ്യത ആഗോള വിപണിയിൽ തകർക്കുക. ടാറ്റ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ ആഭ്യന്തര അച്ചടക്കം തകർത്താൽ അത് ഇന്ത്യയുടെ ഐടി കയറ്റുമതിയെ ബാധിക്കുമെന്നത് ക്ലിയറല്ലേ?

 ഇന്ത്യൻ കോർപ്പറേറ്റുകൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവൺമെന്റിതര തൊഴിൽശൃംഖലയാണ്.  Non-governmental employment machine! കോടിക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ പ്രധാന വരുമാനമായി നേരിട്ടും അല്ലാതെയും ഈ ഗ്രൂപ്പുകൾ മാറിയിരിക്കുന്നു. ഈ കോർപ്പറേറ്റുകളുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ ചില കണക്കുകൾ പറായം. പത്തുലക്ഷത്തിലധികം വരുന്ന തൊഴിൽസേനയാണ്  ടാറ്റ ഗ്രൂപ്പ് സൃഷ്ടിച്ചിരിക്കുന്നത്.  ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴിൽദാതാവാണ് ടാറ്റ ഗ്രൂപ്പ്. 2025-26 സാമ്പത്തിക വർഷത്തെ കണക്കനുസരിച്ച് ലോകമെമ്പാടുമായി 11.5 ലക്ഷത്തിലധികം ആളുകൾ ടാറ്റയിൽ ജോലി ചെയ്യുന്നു. ആറ് ലക്ഷത്തോളം എംപ്ലോയിസിനാണ് TCS വരുമാനം തുറന്നിടുന്നത്! അതും ലോകോത്തര സൗകര്യങ്ങളോടെ. ഓരോ വർഷവും 40,000 മുതൽ 45,000 വരെ ഫ്രെഷേഴ്സിന് ഇവർ ജോലി നൽകുന്നു.

ഇന്ന് ഇന്ത്യ, ഐടി, സെമികണ്ടക്ടർ, എനർജി, ‍ഡിഫൻസ്, മാനുഫാക്ടറിംഗ്, ലോജിസ്റ്റിക്സ്, ഇൻഫ്ര സെക്ടറുകളിൽ കുതിച്ചുചാട്ടം നടത്തുകയാണ്. ഈ മേഖലകളിൽ ഓരോ ദിവസവും ചടുലമായ വികസന പദ്ധതികൾ രാജ്യത്ത് നടക്കുന്നു, എന്നത്തേക്കാളുമേറെ! ലക്ഷ്യം വികസിത രാജ്യമെന്ന മഹാ സങ്കൽപ്പമാണ്. ഈ സാഹചര്യത്തിൽ, പല ഗ്രൂപ്പുകൾക്കും, അയൽക്കാർക്കും, വിദേശ രാജ്യങ്ങൾക്കും, മൾട്ടിനാഷണൽ കമ്പനികൾക്കും ഇന്ത്യ ഒരു വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ, നാസിക്കിലെ ടിസിഎസ് വിവാദമോ അദാനി ഗ്രൂപ്പിന് നേരെയുള്ള സാമ്പത്തിക ആരോപണങ്ങളോ വെറും വിവാദമല്ല, അവ ഇന്ത്യയുടെ വളർച്ചയെ തടയാനുള്ള ‘Modern Economic Warfare’-ന്റെ ഭാഗമാണെന്ന് കരുതിയാൽ തെറ്റ് പറയാനാകില്ല.  മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, വേദാന്ത, ബിർള, ജിന്താൽ തുടങ്ങിയവരൊക്കെയും നാളെ നോട്ടപ്പുള്ളികളാകാം. എല്ലാ കോർപ്പറേറ്റ് കമ്പനികൾക്കും അവരുടേതായ ഇന്റേണൽ സെക്യൂരിറ്റി സംവിധാനങ്ങളുണ്ട്. എന്നാൽ അതിലുപരിയായ സുരക്ഷാ ജാഗ്രത ആവശ്യപ്പെടുന്ന കാലമാണിത്. കാരണം, കോർപ്പറേറ്റുകളേ, ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്, നമുക്ക് ഒരു ലക്ഷ്യമുണ്ട്.

As India surges toward becoming the world’s 3rd largest economy, are its corporate pillars like Tata and TCS facing orchestrated attacks? Explore the reality of modern economic warfare

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version