കെ.എസ്.ആര്‍.ടി.സി സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി   മെട്രോ റെയിൽ മാതൃകയിൽ എ.ഐ അധിഷ്ഠിത വാട്‌സ്ആപ്പ് (AI WhatsApp) ടിക്കറ്റിങ് സംവിധാനം നിലവിൽ വരികയാണ്. ലളിതമായ ബുക്കിങ് രീതിയിൽ  യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ യാത്ര ചെയ്യേണ്ട സ്ഥലം തിരഞ്ഞെടുത്ത് വളരെ വേഗത്തിൽ ടിക്കറ്റുകൾ സ്വന്തമാക്കാം.

KSRTC WhatsApp ticketing system

മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പറും കെ.എസ്.ആര്‍.ടി.സി ഉടൻ പുറത്തുവിടും.

യാത്രക്കാർക്ക് വാട്‌സ്ആപ്പ് ചാറ്റിലൂടെ തന്നെ യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും തെരഞ്ഞെടുത്ത് വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വിവിധ ഭാഷകൾക്ക് പുറമെ സാധാരണക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ ‘മംഗ്ലീഷ്’  ഭാഷയും ഈ ചാറ്റ്‌ബോട്ട് പിന്തുണയ്ക്കും. ടിക്കറ്റ് ബുക്കിങ്ങിന് പുറമെ യാത്രാ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടിയും ഇതിലൂടെ ലഭ്യമാകും

  സാങ്കേതിക പരിജ്ഞാനം കുറവുള്ള സാധാരണക്കാർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ എഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുള്ള വലിയൊരു ഡിജിറ്റൽ മാറ്റത്തിനാണ് ഇതിലൂടെ തുടക്കമാകുന്നത്.

KSRTC introduces AI-powered WhatsApp ticketing on metro lines, enabling passengers to book tickets easily via chat in Malayalam, English, and Manglish.

Share.
Leave A Reply

Exit mobile version