ഇന്ത്യയിലെ ആപ്പിൾ ഐഫോൺ നിർമ്മാണ മേഖലയിൽ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി ടാറ്റ ഇലക്ട്രോണിക്സിൽ 1,500 കോടി രൂപയുടെ അധിക നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ്. കഴിഞ്ഞ വർഷം ഏറ്റെടുത്ത പെഗാട്രോൺ ഇന്ത്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ടാറ്റ ഇലക്ട്രോണിക്സ് പ്രൊഡക്ട്സ് ആൻഡ് സൊല്യൂഷൻസിന്റെ അംഗീകൃത മൂലധനത്തിൽ 3,500 കോടി രൂപയുടെ വർധനയും വരുത്തിയിട്ടുണ്ട്.

Tata Group iPhone Manufacturing Investment

തായ്‌വാൻ കമ്പനിയായ ഫോക്സ്കോണിനൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാതാക്കളായി മാറാനുള്ള ടാറ്റയുടെ ശ്രമങ്ങൾക്ക് ഈ മൂലധന നിക്ഷേപം കരുത്തേകും. നിലവിൽ അമേരിക്കയിൽ വിൽക്കപ്പെടുന്ന 70 ശതമാനത്തിലധികം ഐഫോണുകളും ഇന്ത്യയിലാണ് നിർമ്മിക്കുന്നതെന്നാണ് കൗണ്ടർ പോയിന്റ് റിസർച്ചിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്മാർട്ട്ഫോൺ അസംബ്ലിംഗിന് പുറമെ ഗുജറാത്തിലും അസമിലുമായി സെമികണ്ടക്ടർ മേഖലയിലും വൻതോതിലുള്ള നിക്ഷേപത്തിനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നത്.

Tata Group has infused an additional ₹1,500 crore into Tata Electronics to scale up iPhone production. Following its acquisition of Pegatron India, Tata is now a major player in Apple’s global supply chain. Learn about Tata’s billion-dollar tech expansion

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version