കൊച്ചി കണ്ടെയ്നർ റോഡിലെ ഇരുട്ടൊഴിയുന്നു. പാതയിലെ തെരുവ് വിളക്കുകൾ ഒരു മാസത്തിനകം പ്രകാശിക്കുമെന്ന് ദേശീയ പാതാ അതോറിറ്റി (NHAI) അറിയിച്ചു. കെഎസ്ഇബിയും ദേശീയ പാതാ അതോറിറ്റിയും തമ്മിൽ ട്രാൻസ്ഫോർമറുകളുടെ എണ്ണത്തെയും നിർമ്മാണച്ചെലവിനെയും ചൊല്ലി നിലനിന്നിരുന്ന തർക്കം പരിഹരിച്ചതോടെയാണ് പദ്ധതിക്ക് വഴിതെളിഞ്ഞത്.

Kochi Container Road streetlights electrification

വല്ലാർപാടം ടെർമിനലിനെ നഗരവുമായി ബന്ധിപ്പിക്കുന്ന 17 കിലോമീറ്റർ പാതയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. പ്രതിദിനം നാൽപ്പതിനായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ഈ തിരക്കേറിയ പാതയിൽ വെളിച്ചമില്ലാത്തത് വലിയ അപകടങ്ങൾക്കും സാമൂഹിക വിരുദ്ധ ശല്യത്തിനും കാരണമായിരുന്നു. ഹൈബി ഈഡൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടലിനെത്തുടർന്നാണ് ഇരു ഏജൻസികളും തമ്മിൽ ധാരണയിലെത്തിയതും യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് അവസാനമാകുന്നതും.

The dark stretch of Kochi’s 17-km Container Road will soon be illuminated as NHAI and KSEB resolve their dispute. Streetlights are expected to be functional within one month

Share.

Comments are closed.

Exit mobile version