സൈന്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ വേഗത്തിലാക്കുന്നതിനായി പ്രമുഖ ആഭ്യന്തര സാങ്കേതികവിദ്യാ കമ്പനിയായ സോഹോ കോർപ്പറേഷനുമായി (Zoho Corporation) ഇന്ത്യൻ ആർമി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയുക്തത, ആത്മനിർഭരത, ഇന്നൊവേഷൻ എന്നിവ അടിസ്ഥാനമാക്കിയുള്ള സൈന്യത്തിന്റെ ‘ജയ്’ (JAI) ദൗത്യത്തിന് അനുസൃതമായി സുരക്ഷിതമായ ഡിജിറ്റൽ പരിഹാരങ്ങളും സാങ്കേതിക ഗവേഷണങ്ങളും വികസിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെയും സോഹോ സ്ഥാപകൻ ശ്രീധർ വെമ്പുവിന്റെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇരുവിഭാഗവും തമ്മിലുള്ള കരാർ യാഥാർത്ഥ്യമായത്. ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഉയർന്നുവരുന്ന നൂതന സാങ്കേതികവിദ്യകളിൽ സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്നതിനൊപ്പം, പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരും.
The Indian Army has signed a pact with Zoho Corporation to boost digital transformation, secure technology research, and advance Aatmanirbhar Bharat goals.