രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങവെ പ്രശസ്ത നടൻ ആർ. മാധവൻ ധരിച്ച അപൂർവ്വ വാച്ച് ഫാഷൻ ലോകത്ത് വലിയ ചർച്ചയാകുന്നു. ടൈറ്റൻ കമ്പനിയുടെ ലിമിറ്റഡ് പതിപ്പായ ‘നെബുല ജൽസ ഫ്ലൈയിംഗ് ടൂർബില്ലൺ’ (Titan Nebula Jalsa Flying Tourbillon) എന്ന വാച്ചാണ് താരം തന്റെ നേവി ബ്ലൂ ബന്ദ്ഗല സ്യൂട്ടിനൊപ്പം അണിഞ്ഞിരുന്നത്.

R Madhavan luxury Titan watch

ലോകത്താകെ വെറും 10 എണ്ണം മാത്രം നിർമ്മിച്ചിട്ടുള്ള ഈ ആഡംബര വാച്ചിന് ഏകദേശം 40.5 ലക്ഷം രൂപയാണ് വിപണിയിലെ വില. ജയ്പൂരിലെ വിഖ്യാതമായ ഹവ മഹലിന്റെയും രാജകീയ ഘോഷയാത്രയുടെയും ചിത്രങ്ങൾ പ്രശസ്ത മിനിയേച്ചർ കലാകാരനും പത്മശ്രീ ജേതാവുമായ എസ്. ഷാക്കിർ അലി ഈ വാച്ചിന്റെ ഡയലിൽ കൈകൊണ്ട് വരച്ചുചേർത്തിരിക്കുന്നു.

പത്മശ്രീ പുരസ്കാരം വാങ്ങിയ മാധവനും ആ വാച്ചിൽ ചിത്രം വരച്ച ഷാക്കിർ അലിയും പത്മശ്രീ ജേതാക്കളാണെന്നത് ഈ സുപ്രധാന നിമിഷത്തിന് ഇരട്ടി മധുരമേകി. 18 ക്യാരറ്റ് റോസ് ഗോൾഡിൽ തീർത്തതും വിലയേറിയ രത്നങ്ങൾ പതിപ്പിച്ചതുമായ ഈ വാച്ച്, മാധവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയത്തിന്റെ ആഘോഷത്തെ മനോഹരമായി അടയാളപ്പെടുത്തുന്നതായിരുന്നു.

Actor R. Madhavan caught attention at the Rashtrapati Bhavan by wearing a rare ₹40.5 lakh Titan Nebula Jalsa Flying Tourbillon watch to the Padma Shri ceremony.

Share.

Comments are closed.

Exit mobile version