സോഷ്യൽ മീഡിയയിൽ ടാക്സ് പ്ലാനിംഗിനെക്കുറിച്ച് ലളിതമായി സംസാരിക്കുന്ന ‘ടാക്സ്പ്രോ അഭയ്’ എന്ന അഭയ് രാജ്‌കുമാറിനെ അറിയാത്തവർ ചുരുക്കമാണ്. നിരവധി ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർ എന്നതിനപ്പുറം ടാക്സ്പ്രോ കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ സിഇഒ കൂടിയാണ് അദ്ദേഹം. തന്റെ കരിയറിനെക്കുറിച്ചും ടാക്സ് പ്ലാനിംഗ് വഴികളെക്കുറിച്ചും ചാനൽ അയാം ‘മൈ ബ്രാൻഡ് മൈ പ്രൈഡ്’ പരിപാടിയിൽ അഭയ് രാജ്‌കുമാർ മനസ്സ് തുറക്കുന്നു.

കുട്ടിക്കാലം മുതലേ പരിചയമുള്ള മേഖല
അച്ഛൻ ടാക്സ് കൺസൾട്ടന്റായിരുന്നതിനാൽ കുട്ടിക്കാലം മുതലേ അഭയ്ക്ക് പരിചയമുള്ള മേഖലയാണിത്. പുറത്തുപോയി കളിക്കാതിരിക്കാൻ അച്ഛൻ അഭയിയെ സിസ്റ്റത്തിന് മുന്നിൽ ഇരുത്തുമായിരുന്നു. ടാലി അക്കൗണ്ട്സ് ടൈപ്പ് ചെയ്യലായിരുന്നു ആദ്യ ജോലി. അന്ന് അതൊരു വലിയ പണിയായിട്ടാണ് തോന്നിയിരുന്നത്. വൈകുന്നേരം ചിക്കൻ ബിരിയാണി കിട്ടാനും കളിക്കാൻ പോകാനും വേണ്ടിയാണ് അന്ന് ആ ഡാറ്റാ എൻട്രി ചെയ്തത്-അഭയ് ഓർക്കുന്നു. 2017ഓടെ ചാർട്ടേഡ് അക്കൗണ്ടൻസി പഠനകാലത്താണ് ഈ മേഖലയോട് ശരിക്കും പാഷൻ തോന്നിത്തുടങ്ങിയത്.

എന്തുകൊണ്ട് പെയ്ഡ് പ്രമോഷനുകൾ ചെയ്യുന്നില്ല?
5 ലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ഉണ്ടായിട്ടും ഒരു പെയ്ഡ് പ്രമോഷനും അഭയ് തന്റെ പേജിൽ നൽകാറില്ല. അതിന് പിന്നിൽ വ്യക്തമായ നിലപാടുണ്ട്. “എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ട്. എന്റെ കുടുംബം പുലർത്താനുള്ള പണം ബിസിനസ്സിൽ നിന്ന് എനിക്ക് ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എന്നെ വിശ്വസിക്കുന്നവരോട് ചീറ്റിംഗ് നടത്തുന്ന യാതൊന്നുെ വേണ്ട. പ്രശസ്ത ഫിനാൻസ് ക്രിയേറ്റർമാർ വരെ എന്നെ സമീപിച്ചിരുന്നു, എന്നാൽ വളരെ വിനയപൂർവ്വം ആ ഓഫർ ഞാൻ വേണ്ടെന്ന് വെച്ചു,” അദ്ദേഹം വ്യക്തമാക്കി.

ലോഗോയും വെബ്‌സൈറ്റും
ടാക്സ്പ്രോയുടെ ലോഗോ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രകാശനം ചെയ്തത്. വെബ്‌സൈറ്റ് ലോഞ്ചിനായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ എത്തിച്ചതിന് പിന്നിൽ നാഷണൽ ബ്രാൻഡാവുക എന്ന ലക്ഷ്യമായിരുന്നു. “കേരളത്തിന് പുറത്തും ഞങ്ങൾക്ക് ധാരാളം ക്ലൈന്റുകളുണ്ട്. ഇന്ത്യയുടെ വികാരം ക്രിക്കറ്റായതിനാലാണ് റെയ്‌നയെ തന്നെ തിരഞ്ഞെടുത്തത്. പഴയൊരു കേരള സ്റ്റേറ്റ് ക്രിക്കറ്റ് താരം കൂടിയായ എനിക്ക് അതൊരു വൈകാരിക ബന്ധം കൂടിയാണ്,” അഭയ് പറഞ്ഞു.

ടാക്സ് അടയ്ക്കുന്നത് എന്തിന്?
ആളുകൾ ഐടിആർ ഫയൽ ചെയ്യുന്നത് ഭാവിയിലെ നൂലാമാലകൾ ഒഴിവാക്കാൻ ആണെന്ന് അഭയ് നിരീക്ഷിക്കുന്നു. “രാജ്യസ്നേഹം കൊണ്ട് ടാക്സ് അടയ്ക്കുന്നവർ വളരെ കുറവാണ്. ഭാവിയിൽ റെയ്ഡോ പെനാൽറ്റിയോ വരാതിരിക്കാൻ വേണ്ടിയാണ് പലരും ടാക്സ് അടയ്ക്കുന്നത്. എന്നാൽ ഓരോ പൗരനും ടാക്സ് സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിഞ്ഞിരിക്കണം. നോളജ് മിസ്സ് ചെയ്യുക എന്നത് വലിയൊരു നഷ്ടമാണ്.” ഓരോ വ്യക്തിയുടെയും പ്രൊഫൈൽ അനുസരിച്ച് മാത്രമേ ടാക്സ് സേവിംഗ് രീതികൾ പറഞ്ഞു കൊടുക്കാൻ കഴിയൂ എന്നും, ജനറൽ ആയിട്ടുള്ള ‘ടിപ്പുകളിൽ’ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Discover how influencer and CEO Abhay Rajkumar transformed TaxPro into a national brand. Learn why he rejects paid promotions, his vision for ethical tax planning, and his journey from data entry to business leadership

Share.
Leave A Reply

Exit mobile version