ഇന്ത്യൻ ആതിഥ്യമര്യാദയുടെ പര്യായമായ ‘അതിഥി ദേവോ ഭവ’ എന്ന തത്വം ഉയർത്തിപ്പിടിച്ച് 40 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് ‘ദി ലീല പാലസസ്, ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്’. 1986ൽ മുംബൈയിൽ ആദ്യ ഹോട്ടൽ ആരംഭിച്ചത് മുതൽ കല, വാസ്തുവിദ്യ, രുചിവൈഭവം എന്നിവയിലൂടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആഗോള സഞ്ചാരികൾക്ക് മുന്നിൽ എത്തിക്കുന്നതിൽ ലീല ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

നാല് പതിറ്റാണ്ടിന്റെ ഈ ചരിത്രപരമായ നേട്ടം ആഘോഷിക്കുന്ന വേളയിൽ, കൂർഗ് ഫോറസ്റ്റ് സാങ്ച്വറി, ജയ്‌സാൽമേർ, മുംബൈയിലെ ലക്ഷ്വറി റെസിഡൻസസ് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾ ആരംഭിച്ച് തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നാൽപതാം വാർഷികത്തോടനുബന്ധിച്ച് തങ്ങളുടെ ജീവനക്കാരെ ആദരിച്ചും പുതിയ സാംസ്കാരിക സംരംഭങ്ങൾ പ്രഖ്യാപിച്ചും വിപുലമായ പരിപാടികളാണ് ലീല ആവിഷ്കരിച്ചിരിക്കുന്നത്.

പ്രശസ്ത സംഗീതജ്ഞരായ അമാൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരുടെ പ്രത്യേക സംഗീത ആൽബം, ഭാവിയിലെ ഹോസ്പിറ്റാലിറ്റി പ്രതിഭകളെ വാർത്തെടുക്കാനുള്ള ‘ലീല സെന്റർ ഓഫ് എക്സലൻസ്’ എന്നിവയാണ് ഇതിൽ പ്രധാനം. ലീലയുടെ ചരിത്രം വിളിച്ചോതുന്ന പ്രത്യേക ഭക്ഷണവിഭവങ്ങൾ, ‘ഔജസ്യ’ എന്ന പേരിലുള്ള വെൽനസ് സേവനങ്ങൾ, നവംബറിൽ നടക്കുന്ന ചാരിറ്റി ഗാല എന്നിവയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ഇന്ത്യൻ ലക്ഷ്വറിയെ ആഗോളതലത്തിൽ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് വരും വർഷങ്ങളിലെ ലക്ഷ്യമെന്ന് ലീല സിഇഒ അനുരാഗ് ഭട്നഗർ വ്യക്തമാക്കി

Celebrating 40 years of ‘Atithi Devo Bhava,’ The Leela Palaces announces new projects in Coorg and Jaisalmer. Discover the legacy of India’s premier luxury hospitality brand.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version