അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (AESL) 2026 സാമ്പത്തിക വർഷത്തിൽ മികച്ച നേട്ടം കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 32 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 2,393 കോടി രൂപയിലെത്തി. കമ്പനിയുടെ വാർഷിക വരുമാനം 15.9 ശതമാനം ഉയർന്ന് 28,325 കോടി രൂപയായി. പ്രവർത്തന മികവും സ്മാർട്ട് മീറ്റർ പദ്ധതികളിൽ നിന്നുള്ള വരുമാനവുമാണ് ഈ റെക്കോർഡ് വളർച്ചയ്ക്ക് പ്രധാന കാരണമായത്. മുംബൈയിലെ അത്യാധുനിക HVDC പദ്ധതി കമ്മീഷൻ ചെയ്തതും ഒരു കോടി സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതും ഈ വർഷത്തെ സുപ്രധാന നേട്ടങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

നിലവിൽ 71,779 കോടി രൂപയുടെ ട്രാൻസ്മിഷൻ പദ്ധതികളാണ് കമ്പനിയുടെ പൈപ്പ് ലൈനിലുള്ളത്. സ്മാർട്ട് മീറ്ററിംഗ് വിഭാഗത്തിൽ 29,519 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്ന 2.46 കോടി മീറ്ററുകളുടെ ഓർഡറുകൾ കമ്പനിയുടെ കൈവശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് പ്രധാന ട്രാൻസ്മിഷൻ പ്രോജക്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയെന്നും സാങ്കേതിക മികവിലും അടിസ്ഥാന സൗകര്യ വികസനത്തിലും കമ്പനി പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണെന്നും സിഇഒ കന്ദർപ് പട്ടേൽ പറഞ്ഞു. വരും വർഷങ്ങളിലും ശക്തമായ വളർച്ചാ സാധ്യതകളാണ് ഈ മേഖലയിൽ കമ്പനി പ്രതീക്ഷിക്കുന്നത്
Adani Energy Solutions (AESL) reports a record 32% increase in net profit for FY2026. Driven by smart meter projects and operational excellence, annual revenue reached ₹28,325 crore
