അമേരിക്കൻ ഉപരോധം നീങ്ങുന്നതുവരെ ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഇറാനിയൻ കമ്പനിക്ക് കൈമാറാൻ ഇന്ത്യ ആലോചിക്കുന്നു. തുറമുഖത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് അമേരിക്ക നൽകിയിരുന്ന പ്രത്യേക ഇളവ് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.

India Chabahar Port Transfer Strategy

‘ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ’ എന്ന കമ്പനിയുടെ കീഴിലുള്ള ഓഹരികൾ താൽക്കാലികമായി ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ നിർദ്ദേശം. ഉപരോധങ്ങൾ പിൻവലിക്കുന്ന മുറയ്ക്ക് തുറമുഖത്തിന്റെ നിയന്ത്രണം തിരികെ ഇന്ത്യയ്ക്ക് തന്നെ ലഭിക്കുമെന്ന ഉറപ്പോടെയാണ് ഈ ഉടമ്പടി തയ്യാറാക്കുന്നത്. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം പാകിസ്ഥാനെ ഒഴിവാക്കി സുഗമമാക്കാൻ സഹായിക്കുന്ന ചാബഹാർ പദ്ധതിയെ ഉപരോധങ്ങൾ ബാധിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണിത്.

Share.

Comments are closed.

Exit mobile version