ഇന്ത്യയും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്ന ‘റെലോസ്’ (RELOS) കരാർ ഔദ്യോഗികമായി നിലവിൽ വന്നു. ഈ കരാർ പ്രകാരം ഇരുരാജ്യങ്ങൾക്കും പരസ്പരം അഞ്ച് യുദ്ധക്കപ്പലുകൾ, പത്ത് വിമാനങ്ങൾ, 3000 സൈനികർ എന്നിവയെ വീതം പങ്കാളി രാജ്യത്തിന്റെ മണ്ണിൽ വിന്യസിക്കാനാകും.
സംയുക്ത സൈനികാഭ്യാസങ്ങൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പരിശീലനങ്ങൾ എന്നിവ ലളിതമാക്കാൻ സൈനിക താവളങ്ങളും തുറമുഖങ്ങളും വിമാനത്താവളങ്ങളും പരസ്പരം വിട്ടുനൽകാൻ ഇതിലൂടെ സാധിക്കും. റഷ്യയുടെ ആർട്ടിക് തുറമുഖങ്ങളിൽ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ഇന്ത്യൻ നാവികസേനയ്ക്കും വാണിജ്യ കപ്പലുകൾക്കും ഈ കരാർ വഴി അനുമതി ലഭിക്കും. പ്രാഥമികമായി അഞ്ച് വർഷത്തേക്കാണ് കരാറെങ്കിലും ഇരുരാജ്യങ്ങളുടെയും താല്പര്യപ്രകാരം ഇത് വീണ്ടും നീട്ടാവുന്നതാണ്.
The RELOS pact is now official, allowing India and Russia to station up to 3,000 troops and 5 warships in each other’s territories. Learn how this strengthens military logistics and Arctic access.
