ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻതോതിലുള്ള നിക്ഷേപം തുടരുന്നതിനിടെ, മെറ്റയും മൈക്രോസോഫ്റ്റും ചേർന്ന് ഏകദേശം 23,000 ഓളം ജീവനക്കാരെ ബാധിക്കുന്ന തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ പ്രഖ്യാപിച്ചു. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് 20 മുതൽ തങ്ങളുടെ 10 ശതമാനം ജീവനക്കാരെ (ഏകദേശം 8,000 പേർ) പിരിച്ചുവിടാൻ മെറ്റ തീരുമാനിച്ചതായാണ് ആഭ്യന്തര മെമ്മോയിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ ആറായിരത്തോളം ഒഴിവുകളിൽ പുതിയ നിയമനങ്ങൾ നടത്തില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Meta and Microsoft Layoffs

അതേസമയം, മൈക്രോസോഫ്റ്റ് തങ്ങളുടെ അമേരിക്കയിലെ ഏഴ് ശതമാനത്തോളം വരുന്ന ജീവനക്കാർക്ക് സ്വമേധയാ വിരമിക്കാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ സാങ്കേതികവിദ്യയ്ക്കായി ഡാറ്റാ സെന്ററുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ വലിയ തുക ചിലവാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പ്രമുഖ ടെക് കമ്പനികൾ ചെലവ് ചുരുക്കൽ നടപടികളിലേക്ക് കടക്കുന്നത്. ഈ രണ്ട് കമ്പനികളും വരും ആഴ്ചകളിൽ തങ്ങളുടെ പാദവാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ പുറത്തുവിടാനിരിക്കെയാണ് ഈ നിർണ്ണായക പ്രഖ്യാപനങ്ങൾ വന്നിരിക്കുന്നത്.

Tech giants Meta and Microsoft announce job cuts affecting 23,000 employees. The move aims to fund multi-billion dollar investments in AI and data centers

Share.

Comments are closed.

Exit mobile version