റഷ്യയിൽ നിന്നുള്ള നാലാമത് എസ്-400 ട്രയംഫ് (S-400 Triumf) വ്യോമപ്രതിരോധ സംവിധാനം മെയ് പകുതിയോടെ ഇന്ത്യയിലെത്തും. ഇതിന് മുന്നോടിയായി ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ റഷ്യയിലെത്തി പ്രീ-ഡിസ്പാച്ച് പരിശോധനകൾ പൂർത്തിയാക്കി. 400 കിലോമീറ്റർ ദൂരപരിധിയിലുള്ള യുദ്ധവിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ള ഈ അത്യാധുനിക സംവിധാനം പാക് അതിർത്തിയിലാകും വിന്യസിക്കുക. കരാറിലെ അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് ഈ വർഷം അവസാനത്തോടെ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ദീർഘദൂര വ്യോമപ്രതിരോധ നിരയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമാണ് എസ്-400. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ സംവിധാനം ആകാശ്, MR-SAM തുടങ്ങിയ തദ്ദേശീയ മിസൈൽ പ്രതിരോധ സംവിധാനങ്ങളുമായി സംയോജിപ്പിച്ചാണ് വ്യോമസേന പ്രവർത്തിപ്പിക്കുന്നത്. വിവിധ ദൂരപരിധികളിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ കഴിയുന്നതിലൂടെ ശത്രുക്കളുടെ ഏത് ആകാശ ഭീഷണിയെയും ഫലപ്രദമായി നേരിടാനും രാജ്യത്തെ തന്ത്രപ്രധാന മേഖലകൾക്ക് സുരക്ഷയൊരുക്കാനും ഈ റഷ്യൻ വിദ്യ കരുത്തേകും
India strengthens its air defense as the fourth S-400 Triumf unit arrives from Russia by mid-May. Capable of neutralizing threats within 400km, this advanced system will be deployed along the western border to bolster national security