ഡ്രസ്സിംഗ് റൂമിൽ ഇ-സിഗററ്റ് വലിച്ച് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോൾ പരാഗ് വേപ്പിംഗ് ഉപകരണം ഉപയോഗിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. ഇതോടെ വേപ്പിംഗിന്റെ ആരോഗ്യ ദൂഷ്യങ്ങൾ വാർത്തകളിൽ നിറയുകയാണ്.

ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിലൂടെ നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും അടങ്ങിയ നീരാവി ശ്വസിക്കുന്ന രീതിയാണിത്. സാധാരണ സിഗരറ്റിനേക്കാൾ ദോഷം കുറവാണെന്ന് പലരും കരുതാറുണ്ടെങ്കിലും ശ്വാസകോശത്തെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കാൻ വേപ്പിംഗും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിക്കോട്ടിൻ അടങ്ങിയിട്ടുള്ളതിനാൽ ഇതിന് അടിമപ്പെടാനുള്ള സാധ്യത സിഗരറ്റിന് തുല്യമാണെന്ന വസ്തുതതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതീവ അപകടകാരിയായ ഇ-സിഗരറ്റുകളിലെ ഉയർന്ന അളവിലുള്ള നിക്കോട്ടിൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഹൃദയാഘാത സാധ്യത കൂട്ടാനും കാരണമാകും. ഇന്ത്യയിൽ 2019 മുതൽ നടപ്പിലാക്കിയ PECA നിയമപ്രകാരം ഇ-സിഗരറ്റുകളുടെ ഉപയോഗവും വിതരണവും നിരോധിച്ചിട്ടുള്ളതാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം വരെ തടവുശിക്ഷയോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ സാധ്യതയുണ്ട്.
Is vaping safer than smoking? Following the Riyan Parag controversy, learn about the hidden health risks of e-cigarettes, their impact on the heart and lungs, and the legal consequences under India’s PECA Act.
