ഇന്ത്യയുടെ ഊർജ്ജ സുരക്ഷയിൽ നിർണ്ണായകമാകുന്ന 4 ബില്യൺ ഡോളറിന്റെയുറേനിയം കരാർ ഇന്ത്യ ഉറപ്പാക്കി. കസാക്കിസ്ഥാന്റെ ദേശീയ യുറേനിയം കമ്പനിയായ കസാറ്റംപ്രോമുമായുള്ള (Kazatomprom) ഈ വൻ ഇടപാടിന് കമ്പനി ഓഹരിയുടമകൾ 92.9 ശതമാനം വോട്ടോടെ അംഗീകാരം നൽകി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആണവ ഇന്ധന കരാറുകളിൽ ഒന്നാണിത്.

2047ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ഉൽപാദനമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പാണ് ഈ ഉടമ്പടി. കരാർ പ്രകാരം പ്രകൃതിദത്ത യുറേനിയം കോൺസെൻട്രേറ്റുകൾ (U3O8) ദീർഘകാലത്തേക്ക് ലഭ്യമാകുന്നതോടെ ഇന്ത്യയിലെ ആണവ റിയാക്ടറുകളുടെ പ്രവർത്തനം സുഗമമാകും. ആഗോള വിപണിയിൽ യുറേനിയം ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്രയും വലിയൊരു വിഹിതം മുൻകൂട്ടി ഉറപ്പാക്കിയത് ഇന്ത്യയുടെ തന്ത്രപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന ആണവോർജ്ജ വിപണിയായ ഇന്ത്യയ്ക്ക് ഈ ഇന്ധന സുരക്ഷ വരും ദശാബ്ദങ്ങളിൽ വലിയ കരുത്തേകും.
India strengthens its energy future with a massive $4 billion long-term uranium supply deal with Kazakhstan’s Kazatomprom. Approved by 92.9% of shareholders, this strategic agreement is a cornerstone for India’s goal of 100 GW nuclear capacity by 2047
