ബംഗാളിലും അസമിലും ബിജെപി തരംഗം; തമിഴ്‌നാട്ടിൽ വിപ്ലവം സൃഷ്ടിച്ച് വിജയ്‌യുടെ ടിവികെ
വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്കും എൻഡിഎയ്ക്കും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ തകർത്ത് ബിജെപി ഭരണത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണുന്നത്; നിലവിൽ 190 മണ്ഡലങ്ങളിൽ ബിജെപി ലീഡ് നേടിക്കഴിഞ്ഞു. അസമിലും ബിജെപിയുടെ വിജയയാത്ര തുടരുകയാണ്. 98 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്ന പാർട്ടി സംസ്ഥാനത്ത് ഭരണത്തുടർച്ച ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. പുതുച്ചേരിയിലും എൻഡിഎ മുന്നണി മുന്നേറികയാണ്.

BJP lead in Bengal Assam and Vijay TVK lead in Tamil Nadu

അതേസമയം, തമിഴ്‌നാട്ടിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് വോട്ടെണ്ണലിൽ പ്രകടമാകുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ തകർത്ത് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) വൻ മുന്നേറ്റമാണ് നടത്തുന്നത്. 107 സീറ്റുകളിലാണ് ടിവികെ മുന്നിലുള്ളത്. ഡിഎംകെയുടെ പരമ്പരാഗത കോട്ടയായ ചെന്നൈയിൽ ഉൾപ്പെടെ ടിവികെ തരംഗം ദൃശ്യമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ച് പുതിയൊരു രാഷ്ട്രീയ ശക്തിയായി വിജയ്‌യുടെ പാർട്ടി മാറുന്നതിന്റെ സൂചനകളാണ് നിലവിലെ ഫലങ്ങൾ നൽകുന്നത്.

Major political shift as BJP leads in 190 seats in West Bengal and nears victory in Assam. In Tamil Nadu, Actor Vijay’s TVK creates history by leading in 107 seats

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version