വനിതാ എം എൽ എ മാരുടെ പ്രതിനിധ്യത്തിൽ ഇത്തവണ റെക്കോർഡിട്ടിരിക്കുന്നത് ഭരണ കക്ഷിയാകാൻ ഒരുങ്ങുന്ന യു ഡി എഫ് ആണ്. 2001ല്‍ യു.ഡി.എഫില്‍നിന്ന് ഏഴുപേരുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ ആ റെക്കോർഡ് തകർത്ത് 9 വനിതകള്‍ വിജയിച്ചിരിക്കുന്നത്. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജയിച്ചുകയറിയത് 11 വനിതകള്‍. ഇവരില്‍ ഒമ്പതുപേർ യു.ഡി.എഫും രണ്ടുപേർ എല്‍.ഡി.എഫുമാണ്.  1996ല്‍ 13 വനിതകള്‍ നിയമസഭയിലുണ്ടായിരുന്നു.

Women MLAs in Kerala Assembly


യു.ഡി.എഫില്‍ ജയിച്ച വനിതകളില്‍ ഏഴുപേരും കോണ്‍ഗ്രസില്‍നിന്നാണ്. ഉമ തോമസിന്റേത് (തൃക്കാക്കര) തുടർവിജയമാണ്. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ബിന്ദു കൃഷ്ണ (കൊല്ലം), രമ്യ ഹരിദാസ് (ചിറയിൻകീഴ്) എന്നിവർ കന്നിക്കാരാണ്.  എല്‍.ഡി.എഫില്‍ ആറ്റിങ്ങലില്‍ ജയിച്ച സി.പി.എമ്മിലെ ഒ.എസ്. അംബികയും നാട്ടികയില്‍ ജയിച്ച സി.പി.ഐയുടെ ഗീത ഗോപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിലെ  വിജയം ആവർത്തിക്കുകയായിരുന്നു.
 
ആർ.എം.പി.ഐ സ്ഥാനാർഥിയായ കെ.കെ. രമക്ക് വടകരയില്‍ വീണ്ടും ജയം ഉറപ്പിക്കാനായി .  എല്‍.ഡി.എഫ് കണ്‍വീനറെ അട്ടിമറിച്ചാണ് മുസ്‌ലിം  ലീഗിന്റെ ചരിത്രത്തിലെ ആദ്യ വനിത എം.എല്‍.എയായി  യുവതാരം ഫാത്തിമ തഹ്‍ലിയ എത്തുന്നത്.   15ാം നിയമസഭയില്‍ രമ മാത്രമായിരുന്നു യു.ഡി.എഫിലെ പെണ്‍മുഖം. പിന്നീട് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിലൂടെ ഉമ തോമസ് സഭയിലേക്കെത്തുകയായിരുന്നു .

കെ.കെ. ശൈലജ, വീണാ ജോർജ്, യു. പ്രതിഭ, ദലീമ ജോജോ, ശാന്തകുമാരി, മന്ത്രിമാരായ ആർ. ബിന്ദു, ജെ. ചിഞ്ചുറാണി തുടങ്ങിയ സി.പി.എം സിറ്റിങ് എം.എല്‍.എമാർക്ക് അടിപതറി. കൊട്ടാരക്കരയില്‍ നേരിയ വ്യത്യാസത്തിനാണ് യു.ഡി.എഫ് സ്ഥാനാർഥി ഐഷ പോറ്റി തോറ്റത്.

A new chapter for women in Kerala politics as 11 female candidates secure victory in the 2026 Assembly elections. With 9 representatives from UDF and 2 from LDF, including historic wins like Fathima Tahliya, the legislative landscape sees a significant shift. Read the full list of winners

Share.

Comments are closed.

Exit mobile version