പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലായി അമേരിക്കയിൽ 1.1 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം പ്രഖ്യാപിച്ച് ഇന്ത്യൻ കമ്പനികൾ. മേരിലാൻഡിൽ നടന്ന ‘സെലക്ട് യുഎസ്എ ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റിലാണ്’ 12 ഇന്ത്യൻ കമ്പനികൾ തങ്ങളുടെ വിപുലീകരണ പദ്ധതികൾ വെളിപ്പെടുത്തിയത്. ഈ നിക്ഷേപങ്ങളിലൂടെ അമേരിക്കയിൽ 1,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് യുഎസ് കൊമേഴ്‌സ് അണ്ടർ സെക്രട്ടറി വില്യം കിമ്മിറ്റ് വ്യക്തമാക്കി. ഒരു ഇന്ത്യൻ പ്രതിനിധി സംഘത്തിൽ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Indian investment in US

അഭ്യുദയ് ഗ്രൂപ്പാണ് ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചത്. അഞ്ച് അമേരിക്കൻ സംസ്ഥാനങ്ങളിലായി മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ സ്ഥാപിക്കാൻ 900 മില്യൺ ഡോളറാണ് കമ്പനി ചിലവഴിക്കുക. സ്റ്റെർലൈറ്റ് ടെക്നോളജീസ്, പിആർ ജിൻഡാൽ ഗ്രൂപ്പ് തുടങ്ങിയ വമ്പൻമാർക്ക് പുറമെ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളും ഈ പട്ടികയിലുണ്ട്. ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന മാഗ്നോ ഇന്നൊവേഷനും (Magno Innovation), ഇൻഡസ്ട്രിയൽ എഐ രംഗത്തെ റോഷെ എഐയും (Roche AI) അമേരിക്കയിൽ പ്രവർത്തനമാരംഭിക്കാൻ കോടികളുടെ നിക്ഷേപം നടത്തും. ഐഐടി മദ്രാസ് ഗ്ലോബൽ റിസർച്ച് ഫൗണ്ടേഷനും ഗവേഷണ സഹകരണത്തിനായി കാലിഫോർണിയയിൽ കേന്ദ്രം തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

12 Indian companies, including major players like Abhyuday Group and Kerala-based AI startups, announce a $1.1 billion investment in the US. This historic expansion is set to create over 1,500 jobs across defense, AI, and energy sectors

Share.

Comments are closed.

Exit mobile version