കേവലം തൊഴിൽ പരിശീലന കേന്ദ്രം എന്നതിലുപരി, യുവതലമുറയെ ആത്മവിശ്വാസമുള്ള പ്രൊഫഷണലുകളായി മാറ്റിയെടുക്കുന്ന ‘മെന്റർ ബ്രാൻഡ്’ ആയി എൻബ്രിഡ്ജ് ഇൻ്റർനാഷണൽ ട്രെയിനിംഗ് (Enbridg International Training) മാറുകയാണ്. എയർടെൽ സെയിൽസ് എക്സിക്യൂട്ടീവ്, എച്ച്ഡിഎഫ്സി ബാങ്കിലെ സീനിയർ മാനേജർ തുടങ്ങിയ പദവിയിൽ നിന്നും സംരംഭകത്വത്തിലേക്ക് എത്തിയ അനീഷ് കെ. അവിറയാണ് ഈ സ്ഥാപനത്തിൻ്റെ വിജയശില്പി. എൻബ്രിഡ്ജിന്റെ യാത്രയെക്കുറിച്ച് ചാനൽ അയാം മൈബ്രാൻഡ് മൈ പ്രൈഡിൽ മനസ്സുതുറക്കുകയാണ് അനീഷ്.
അനുഭവങ്ങളിൽ നിന്നുള്ള തുടക്കം
കോർപ്പറേറ്റ് ലോകത്തെ തൻ്റെ അനുഭവങ്ങളാണ് ഇത്തരമൊരു സ്ഥാപനത്തിന് പിന്നിലെ പ്രേരണയെന്ന് അനീഷ് പറയുന്നു. “ബാങ്കിൽ ജോലി ചെയ്യുന്ന സമയത്ത് ഇൻ്റർവ്യൂവിനായി എത്തുന്ന ഉദ്യോഗാർത്ഥികളിൽ പലരും നല്ല യോഗ്യതയുള്ളവരായിരുന്നു. എന്നാൽ അവർക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള ശേഷിയോ ആത്മവിശ്വാസമോ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ സംരംഭം തുടങ്ങിയത്,” അദ്ദേഹം ഓർമ്മിക്കുന്നു.
എന്താണ് എൻബ്രിഡ്ജ്?
അക്കാദമിക് പഠനവും കോർപ്പറേറ്റ് ലോകവും തമ്മിലുള്ള ദൂരം കുറയ്ക്കുക എന്നതാണ് എൻബ്രിഡ്ജിൻ്റെ ലക്ഷ്യം. ഇവിടെ എത്തുന്നവരെ ‘വിദ്യാർത്ഥികൾ’ എന്നതിന് പകരം ‘ട്രെയിനികൾ’ എന്നാണ് വിളിക്കുന്നത്. പഠനത്തോടൊപ്പം തന്നെ സോഫ്റ്റ് സ്കിൽസ്, കമ്മ്യൂണിക്കേഷൻ, പ്രസന്റേഷൻ സ്കിൽസ് എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു. ഓഫീസിന് സമാനമായ അന്തരീക്ഷത്തിൽ ട്രെയിനിംഗ് നൽകുന്നതിലൂടെ ജോലിയിൽ പ്രവേശിക്കുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്ന ഭയം ഒഴിവാക്കാൻ സാധിക്കുന്നു.
എൻബ്രിഡ്ജിൻ്റെ പ്രത്യേകതകൾ
യുകെ, ജർമ്മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതിലധികം രാജ്യാന്തര സർട്ടിഫിക്കേഷനുകൾ എൻബ്രിഡ്ജ് നൽകുന്നുണ്ട്. ഇത് കേരളത്തിന് പുറത്തും വിദേശത്തും മികച്ച ജോലി ലഭിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നു. എന്ത് പഠിക്കണം എന്നതിലുപരി, അഞ്ച് പത്ത് വർഷങ്ങൾക്ക് ശേഷം നിങ്ങൾ എവിടെ എത്തണം, എന്ത് ശമ്പളം വേണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഓരോ ട്രെയിനിയെയും എൻബ്രിഡ്ജ് വാർത്തെടുക്കുന്നത്. ഈ റിവേഴ്സ് എൻജിനീയറിംഗ് രീതിയാണ് എൻബ്രിഡ്ജിന്റെ പ്രധാന സവിശേഷത. അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, ലോജിസ്റ്റിക്സ്, ബിസിനസ് മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ഡിപ്ലോമ കോഴ്സുകളാണ് പ്രധാനമായും നൽകുന്നത്.
മികച്ച ലക്ഷ്യം
‘ടാർഗെറ്റ്’ എന്ന വാക്കിനെ മലയാളികൾ പലപ്പോഴും നെഗറ്റീവ് ആയിട്ടാണ് കാണുന്നതെന്ന് അനീഷ് ചൂണ്ടിക്കാട്ടി. “ജീവിതത്തിൽ ഒരു ലക്ഷ്യമില്ലെങ്കിൽ നമുക്ക് ദിശാബോധം ഉണ്ടാവില്ല. ഓരോ ട്രെയിനിയും മികച്ച കമ്പനിയിൽ എത്തുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യമായി ഞങ്ങൾ മുന്നിൽ വെക്കുന്നത്,” അദ്ദേഹം പറഞ്ഞു.
പ്രായപരിധിയില്ലാത്ത പഠനം
പ്ലസ് ടു കഴിഞ്ഞവർ മുതൽ പ്രൊഫഷണലുകൾ വരെ എൻബ്രിഡ്ജിൻ്റെ ഭാഗമാകുന്നു. 68 വയസ്സുള്ള റിട്ടയേർഡ് ആർമി ഓഫീസർ വരെ തങ്ങളുടെ സ്ഥാപനത്തിൽ പരിശീലനം തേടിയെത്തിയത് അഭിമാനകരമായ കാര്യമാണെന്നും അനീഷ് കൂട്ടിച്ചേർത്തു. കരിയർ ഗൈഡൻസ് സെൻ്റർ എന്നതിലുപരി ഓരോ ഉദ്യോഗാർത്ഥിയുടെയും വ്യക്തിപരമായ പ്രശ്നങ്ങളിലും ആത്മവിശ്വാസക്കുറവിലും കൂടെനിന്ന് സഹായിക്കുന്ന ‘മെന്റർ’ ആയി പ്രവർത്തിക്കാനാണ് എൻബ്രിഡ്ജ് എന്നും ശ്രമിക്കുന്നത്.
Founded by Aneesh K. Avirah, Enbridg International Training bridges the gap between academic learning and corporate expectations. Through international certifications and a unique reverse engineering model, Enbridg transforms trainees into industry-ready professionals.
