കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഉപകമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Udupi-CSL), അദാനി ഗ്രൂപ്പിന് കീഴിലുള്ള ഓഷ്യൻ സ്പാർക്കിളിൽ നിന്നും നാല് ടഗ്ഗുകൾ നിർമ്മിക്കാനുള്ള നിർണ്ണായക കരാർ സ്വന്തമാക്കി. ഏകദേശം 100 കോടി മുതൽ 250 കോടി രൂപ വരെ മൂല്യം വരുന്ന ഈ കരാർ പ്രകാരം 70 ടൺ ശേഷിയുള്ള അത്യാധുനിക എഎസ്ഡി (ASD) ടഗ്ഗുകളാണ് നിർമ്മിക്കുന്നത്. കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവയുടെ നിർമ്മാണം നടക്കുക.

2028 നവംബറിൽ നിർമ്മാണം ആരംഭിച്ച് 2029 ജൂണോടുകൂടി ടഗ്ഗുകൾ കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ നാവികസേനയ്ക്കായി അയ്യായിരം കോടിയുടെ കപ്പലുകൾ നിർമ്മിക്കാനുള്ള കരാറിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിൽ നിന്നുള്ള ഈ പുതിയ നേട്ടം.
Udupi Cochin Shipyard (UCSL) secures a major contract from Adani Group’s Ocean Sparkle to build four 70-ton ASD tugs. The project, valued up to ₹250 crore, marks a significant win for India’s maritime sector
