ഇന്ത്യയിലെ നിർമ്മിതബുദ്ധി (AI) അടിസ്ഥാനസൗകര്യ വികസനത്തിനായി വൻതോതിൽ നിക്ഷേപം നടത്താൻ ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെർവറുകളുടെയും ഡ്രോണുകളുടെയും ഉൽപ്പാദനം രാജ്യത്ത് ആരംഭിക്കുന്നതിനെക്കുറിച്ചാണ് കമ്പനി നിലവിൽ ആലോചിക്കുന്നത്. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഗൂഗിൾ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കഴിഞ്ഞ ഏപ്രിലിൽ 15 ബില്യൺ ഡോളറിന്റെ എഐ ഹബ്ബ് ആരംഭിക്കാനുള്ള തറക്കല്ലിടൽ ഗൂഗിൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാണ മേഖലയിലേക്ക് കൂടി പ്രവർത്തനം വിപുലീകരിക്കാനുള്ള കമ്പനിയുടെ നീക്കം. ഇന്ത്യയെ ആഗോള എഐ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിക്ഷേപ സാധ്യതകൾ തേടുന്നത്. ഗൂഗിളിന്റെ ഈ കടന്നുവരവ് ഇന്ത്യയിലെ സാങ്കേതിക മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഉത്തേജനം നൽകുമെന്ന് മന്ത്രി എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. പുതിയ നിക്ഷേപങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ പ്രതിരോധ-വാണിജ്യ മേഖലകളിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Google is set to boost India’s AI infrastructure by manufacturing servers and drones locally. Following a meeting with IT Minister Ashwini Vaishnaw, the tech giant plans to expand its footprint beyond the $15 billion Vizag AI hub.
