ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് ദുബായിലോ ചൈനയിലോ അല്ല, മറിച്ച് നെതർലൻഡ്സിലാണ്. നെതർലൻഡ്‌സിലെ ‘ഫ്ലെവോപോൾഡർ’ (Flevopolder) ആണ് കൗതുകകരമായ ഈ സവിശേഷതയുള്ള ദ്വീപ്. ഏകദേശം 970 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ മനുഷ്യനിർമ്മിത ദ്വീപിൽ ഇന്ന് നാല് ലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്.

കടൽജലം പമ്പ് ചെയ്ത് നീക്കി കരഭൂമിയാക്കി മാറ്റുന്ന ‘സുയിഡർസീ’ (Zuiderzee) പദ്ധതിയിലൂടെ 1919 മുതൽ 1986 വരെയുള്ള കാലയളവിലാണ് ഈ അത്ഭുത ദ്വീപ് നിർമ്മിച്ചത്. മൂന്ന് ശുദ്ധജല തടാകങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശം 1986-ൽ നെതർലൻഡ്‌സിലെ പന്ത്രണ്ടാമത്തെ പ്രവിശ്യയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സമുദ്രനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കടലിനെ കരയാക്കി മാറ്റിയ ഡച്ച് സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള തീരദേശ രാജ്യങ്ങൾക്ക് ഇന്ന് വലിയൊരു മാതൃകയാണ്.

Forget Dubai or China—the world’s largest artificial island is Flevopolder in the Netherlands. Spanning 970 sq. km, this reclaimed land is a masterpiece of Dutch engineering. Learn how they turned sea into a home for 400,000 people

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version