കോഴിക്കോട് ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് അതിവേഗ കപ്പൽ സർവീസ് ഈ വർഷം ഓഗസ്റ്റ് 15-നുശേഷം ആരംഭിക്കുന്നു. തമിഴ്‌നാട് ആസ്ഥാനമായ ശുഭം എന്റർപ്രൈസസ് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി എം.ഡി. ഡോ. സുന്ദർരാജ് പൊന്നുസ്വാമി അറിയിച്ചു.

‘തേജ’ എന്ന് പേരിട്ടിരിക്കുന്ന കപ്പലിൽ 250 പേർക്ക് യാത്ര ചെയ്യാമെന്നും വെറും അഞ്ച് മണിക്കൂർ കൊണ്ട് ആന്ത്രോത്തിൽ എത്താൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഴ്ചയിൽ ആറ് സർവീസുകൾ നടത്തുന്ന കപ്പലിൽ വി.ഐ.പി, ബിസിനസ്, ഇക്കോണമി എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായി അയ്യായിരം രൂപയ്ക്കടുത്തായിരിക്കും ടിക്കറ്റ് നിരക്ക്. അഞ്ചുവർഷമായി നിലച്ചിരുന്ന ബേപ്പൂർ-ലക്ഷദ്വീപ് യാത്രാ സൗകര്യം പുനരാരംഭിക്കുന്നത് ദ്വീപ് നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആശ്വാസമാകും.

New high-speed ship ‘Teja’ to connect Beypore and Androth Island in just 5 hours. Starting August 15, Shubham Enterprises will operate 6 weekly services.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version