ഇന്ത്യയിലെ നിക്ഷേപ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്യുന്നതിനായി ഊബർ സിഇഒ ദാരാ ഖോസ്രോഷാഹി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനുള്ള ഇന്ത്യയുടെ യാത്രയിൽ ഊബർ ദീർഘകാല പങ്കാളിയായിരിക്കുമെന്ന് അദ്ദേഹം ഈ ചർച്ചയിൽ വ്യക്തമാക്കി.

Uber CEO meets FM Nirmala Sitharaman

2022-ന് ശേഷം ഇന്ത്യയിൽ ഊബർ പ്ലാറ്റ്‌ഫോം വഴി വരുമാനം കണ്ടെത്തുന്നവരുടെ എണ്ണം നാലിരട്ടിയായി വർധിച്ചുവെന്ന സന്തോഷവാർത്തയും അദ്ദേഹം ധനമന്ത്രിയെ അറിയിച്ചു. ഡിജിറ്റൽ മൊബിലിറ്റി പ്ലാറ്റ്‌ഫോമുകൾക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ എങ്ങനെ നിർണ്ണായക പങ്കുവഹിക്കാമെന്നതിനെക്കുറിച്ചും ഊബറിന്റെ ഭാവി നിക്ഷേപ റോഡ്മാപ്പിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയിലെ ഊബറിന്റെ പ്രവർത്തനങ്ങൾ രാജ്യത്തെ സുസ്ഥിരമായ സ്റ്റാർട്ടപ്പ് വളർച്ചയുടെ വലിയ മാതൃകയാണെന്ന് നീതി ആയോഗ് മുൻ സിഇഒ അമിതാഭ് കാന്തുമായുള്ള ചർച്ചയിലും അദ്ദേഹം കൂട്ടിച്ചേർത്തു.

Uber CEO Dara Khosrowshahi met FM Nirmala Sitharaman to discuss Uber’s long-term partnership in India’s ‘Viksit Bharat 2047’ vision and future mobility investments.

Share.

Comments are closed.

Exit mobile version