തമിഴ്‌നാട് നിയമസഭയിൽ നടന്ന നിർണ്ണായകമായ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ വിജയിച്ചു. 144 അംഗങ്ങളുടെ പിന്തുണയോടെയാണ് വിജയ് ആദ്യ കടമ്പ കടന്നത്. കോൺഗ്രസ്, വിസികെ, സിപിഐ(എം), ഐയുഎംഎൽ എന്നീ കക്ഷികൾക്കു പുറമേ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ പിന്തുണയും സർക്കാരിന് അനുകൂലമായി ലഭിച്ചു.

വോട്ടെടുപ്പിന് മുന്നോടിയായി ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും, ഇൻസ്റ്റാഗ്രാം റീൽസിലൂടെയല്ല യഥാർത്ഥ ഭരണത്തിലൂടെയാണ് ജനങ്ങളെ സേവിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ വിമർശിക്കുകയും ചെയ്തു. തന്റേത് മതേതര സർക്കാരായിരിക്കുമെന്നും കുതിരക്കച്ചവടത്തിനില്ലെന്നും മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ബിജെപി വോട്ടെടുപ്പിൽ നിഷ്പക്ഷത പാലിച്ചപ്പോൾ പിഎംകെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Chief Minister C. Joseph Vijay’s TVK government wins the Tamil Nadu assembly trust vote with 144 ‘ayes’. DMK walks out as Vijay proves majority with support from allies and AIADMK rebels