കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഒരാൾക്ക് വാങ്ങാവുന്ന ഇന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പരമാവധി 5,000 രൂപയുടെ പെട്രോളും 200 ലിറ്റർ ഡീസലും മാത്രമേ ഇനി മുതൽ ലഭിക്കുകയുള്ളൂ. ഇന്ധന വിതരണത്തിലെ ലഭ്യത ഉറപ്പാക്കാനും സ്റ്റോക്ക് പെട്ടെന്ന് തീർന്നുപോകുന്നത് ഒഴിവാക്കാനുമാണ് ഈ നടപടി.

എണ്ണക്കമ്പനികൾ വിതരണ രീതിയിൽ മാറ്റം വരുത്തിയതോടെ പമ്പുകളിൽ നിലവിൽ കുറഞ്ഞ ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണുള്ളത്. എന്നാൽ സംസ്ഥാനത്ത് ഇന്ധനക്ഷാമം ഇല്ലെന്നും വിതരണം സുഗമമാക്കാനാണ് ഈ നിയന്ത്രണമെന്നും വ്യാപാരികൾ അറിയിച്ചു.
Kerala imposes fuel restrictions at pumps: Individuals are limited to ₹5,000 worth of petrol and 200 liters of diesel to ensure supply stability and prevent stockouts