ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായി ഊബർ (Uber) അദാനി ഗ്രൂപ്പുമായി കൈകോർക്കുന്നു. ഊബർ സിഇഒ ധാരാ ഖോസ്രോഷാഹി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഈ വർഷം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഡാറ്റാ സെന്റർ, ഊബറിന്റെ പുത്തൻ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ പരീക്ഷിക്കാനും ആഗോളതലത്തിൽ വിന്യസിക്കാനും സഹായിക്കും.

Uber Adani Group data center partnership

ഇന്ത്യയിലെ ഇന്നൊവേഷൻ ഹബ്ബായി ഊബർ വളരുന്ന പശ്ചാത്തലത്തിൽ, ‘ഇന്ത്യയിൽ നിന്ന് ലോകത്തിനായി’ സേവനങ്ങൾ വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഊബർ സിഇഒ ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖരുമായും ചർച്ചകൾ നടത്തി.

Uber joins hands with Adani Group to establish its first-ever data center in India. Uber CEO Dara Khosrowshahi announced the move following a meeting with Gautam Adani.

Share.

Comments are closed.

Exit mobile version