സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുമായി തരംഗം സൃഷ്ടിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ എന്ന മുപ്പതുകാരനായ ഇന്ത്യൻ പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ്. പൂനെയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ ശേഷം ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ വ്യക്തിയാണ് അഭിജീത്.

2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ എഎപി ഡൽഹിയിൽ അധികാരം നിലനിർത്തിയപ്പോൾ മീമുകൾ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കാമ്പെയ്നുകൾ വിജയകരമായി നയിച്ചിരുന്നു. നിലവിൽ അമേരിക്കയിൽ താമസിക്കുന്ന അഭിജീത്, തൊഴിലില്ലായ്മ നേരിടുന്ന ഇന്ത്യൻ യുവാക്കളുടെ വർഷങ്ങളായുള്ള നിരാശയും ദേഷ്യവുമാണ് ഈ കൂട്ടായ്മ ഇത്ര വേഗത്തിൽ വൈറലാകാൻ കാരണമെന്ന് വ്യക്തമാക്കുന്നു. തുടക്കമിട്ട് നാല് ദിവസത്തിനകം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയതിനെ തുടർന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ അഭിജീത് പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അഭിജീത് ദിപ്കെയ്ക്കെതിരെ മുൻകാലങ്ങളിൽ വിവാദങ്ങളും ഉയർന്നിട്ടുണ്ട്; 2019-ൽ കശ്മീരുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചുവെന്നാരോപിച്ച് ‘ലീഗൽ റൈറ്റ്സ് ഒബ്സർവേറ്ററി’ എന്ന സംഘടന ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. എന്നാൽ നിലവിൽ ബോളിവുഡ് താരങ്ങളും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വലിയ സൈബർ വിപ്ലവത്തിനാണ് അഭിജീത് നേതൃത്വം നൽകുന്നത്.
Meet Abhijeet Dipke, the strategist behind the viral ‘Cockroach Janta Party’ (CJP) sparked by Chief Justice Suryakant’s controversial remarks